22:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിത്ത് | color= 2 }} <center> <poem> പലദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പലദിനങ്ങൾ മണ്ണിനടിയിൽ
വിത്തായ് ഞാനുറങ്ങി
ഒരുനാൾ കാർമേഘം ഇരുണ്ടു ...
വന്നൂ ഇടിയും മിന്നലും
വാനിൽ നിന്നും പെരുമഴപെയ്‌തു
വിണ്ണിൽ മണ്ണിൻ മണംപാറി
പതിയെ പതിയെ മണ്ണിൽ നിന്നും
കുതിർന്നു മുളകൾ പൊട്ടി
മുളകൾ പൊങ്ങി വളർന്നു
ഇലകൾ പൊട്ടിവിരിഞ്ഞു
വളർന്നു വലുതായ് മരമായി
ഭൂമിക്ക് തണലായ് ഞാൻമാറി
മൊട്ടായ് പൂവായ് കായ്ഫലമായ്
ജീവജാലങ്ങൾക്കു ഭക്ഷണമേകി
വിത്തായി വീണ്ടും മണ്ണിൽ പതിച്ചു