സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
പ്രകൃതി നമ്മുടെ ജീവന്റെ തുടിപ്പാണ്. പ്രകൃതി നമ്മുടെ മനുഷ്യ ജീവിതത്തിൽ മികച്ച സ്ഥാനം കൈക്കൊള്ളുന്നു . നാം ഓരോ ദിവസവും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനു പകരം മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.പ്രകൃതിയിൽ കോടിക്കണക്കിനു ജീവ ജാലങ്ങൾ വസിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം അത് ജീവ ജാലങ്ങളെ ബാധിക്കുന്നു മനുഷ്യ രെയും ബാധിക്കുന്നു.വായു ഇല്ലാതെ മനുഷ്യർക്കു ജീവിക്കാൻ പറ്റില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം വായുവിന്റെ ലഭ്യത കുറയുന്നു. ഉരുൾ പൊട്ടൽ,മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്യ ജന്തു ജാലങ്ങൾക്ക് ജീവിക്കുന്നതിനു പ്രകൃതി ആവശ്യമാണ് അതുകൊണ്ട് പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത് അതാണ് നമ്മുടെ അന്നം
|