സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ശുചിത്വം

21:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റ് സഹജീവികളുമായി പരസ്പര ആശ്രയത്തിൽ കഴിഞ്ഞാൽ മാത്രമേ ആവാസ വ്യവസ്ഥയ്ക് നിലനിൽപ്പുള്ളൂ . ഇന്ന് നമ്മുടെ ലോകത്ത് ശുചിത്വത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത് . പരിസര ശുചിത്വം മാത്രമല്ല വ്യക്തി ശുചിത്വത്തിനും വളരെയേറെ പ്രാധാന്യമുള്ള ഒരു സാഹചര്യത്തിലാണ് നമ്മൾ എല്ലാപേരും . ശുചിത്വത്തിന്റെ പേരിൽ നമ്മൾ ധാരാളം പകർച്ചവ്യാധികൾക്ക് അടിമപ്പെടേണ്ടി വന്നിട്ടുണ്ട് . നമ്മുടെ ഹരിതാഭമായ സുന്ദര ഭൂമി ഇന്ന് പകർച്ച വ്യാധികളുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു . മലിനജലം കെട്ടി കിടക്കുന്നതിലൂടെ എലിപ്പനി ഡെങ്കിപ്പനി ,മലമ്പനി ,മഞ്ഞപ്പിത്തം തുടങ്ങിയ അപകടകാരികളായ രോഗങ്ങൾക്ക് നാം അടിമയാകുന്നു . വ്യക്‌തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും അഭാവം മൂലം കൊതുകുകൾ ഈച്ചകൾ എന്നിവ ഇവ പരത്തുകയും ചെയ്യുന്നു . ഇന്ന് നാം നേരിടുന്ന പ്രധാനപ്പെട്ട മഹാമാരിയാണല്ലോ കോവിഡ് 19 . ഈ മഹാമാരി ലോകത്തിന്റെ മുക്കിലും മൂലയിലും നാശം വിതച്ചു കഴിഞ്ഞു . ഈ മഹാമാരിയെ ലോകത്തിൽ നിന്ന് തുടച്ചു കളയണമെങ്കിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും കൂടിയേ മതിയാവൂ . പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,യാത്രയ്ക് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചു പിടിക്കണം .ഇവയാണ് ശരിയായ വ്യക്തി ശുചിത്വം . മാത്രമല്ല ഉറവിട മാലിന്യ സംസ്കരണത്തിലൂടെയും പ്ലാസ്റ്റിക്കുകൾ റീസൈക്ലിങ് ചെയ്യുന്നതിലൂടെയും നമ്മുടെ പരിസരവും വൃത്തിയാക്കാവുന്നതാണ് .അങ്ങനെ വ്യക്‌തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പല തരത്തിലുള്ള പകർച്ച വ്യാധികളെയും നശിപ്പിക്കുന്നതോടൊപ്പം ഇന്നത്തെ മഹാമാരിയായ കോവിഡ് 19 നെയും നിഷ്പ്രയാസം ഈ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ നമുക്ക് കഴിയും . അതിനായി നാം ഓരോരുത്തരും വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധന്യം നൽകേണ്ടത് തന്നെയാണ്

ശ്രദ്ധ .എസ് .ഡി
6 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം