ഒരു ലോക്ക് ഡൗൺക്കാലം
ഉയരെ പറന്നിടും
പക്ഷിയെ നോക്കി
ജാലകത്തിലരികിൽ ഇരിപ്പൂ
ഞാൻ നിശ്ചലം
ഓടാൻ കൊതതിക്കുന്ന എൻ
കാലുകൾ ലോക്ക് ഡൗണിൻ
കാലത്ത് നിശ്ചലം
എന്നിട്ടും തടവിലായ്
എന്തിനെന്നു പോലുമറിയാതെ
ഞാനിതാ കരുത്തോടെ നിന്നിട്ടും
മഹാമാരി
വിതക്കുന്ന ശാപത്തെ തോൽപ്പിക്കുവാൻ
വരൂ കൂട്ടരെ…….
സോപ്പ് കുമിള കൊണ്ട് നമുക്ക്
കൊറോണക്കെെതിരെ ചങ്ങലതീർത്തിടാം