ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/സുന്ദരഭൂമി

21:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരഭൂമി      

എത്ര സുന്ദരമായ പ്രകൃതി
പക്ഷികളും മൃഗങ്ങളും
തോടുകളും പുഴകളും
കുരുവികളും
അടങ്ങുന്നതാണ് നമ്മുടെ
ഈ സുന്ദരഭൂമി
ഇതാണ്‌ നമ്മൾ ജനിച്ച
സുന്ദരഭൂമി
ആഹാ ! എന്ത് രസമാണ്
ഈ പ്രകൃതി കാണാൻ
പുഴയുടെയും തോടുകളുടെയും
കാട്ടരുവികളുടെയും
ആ മൂളിപ്പാട്ടുകൾ കേൾക്കാൻ
എന്ത് രസമാണ്
കാറ്റ് വീശുമ്പോൾ
ആ കാറ്റിലാടിക്കളിക്കാൻ
എന്ത് രസമാണ്
ആ പക്ഷികളുടെ
വർണ്ണമേറിയ ആ ചിറകുകൾ
കണ്ടാസ്വദിക്കാൻ
എന്ത് രസമാണ്
പച്ചപ്പ് നിറഞ്ഞ ആ
മലയുടെ മുകളിൽ കയറി
പ്രകൃതിയെ നോക്കുമ്പോൾ
എന്ത് രസമാണ്
ആഹാ എന്ത് രസമാണ്
നമ്മുടെ ഈ സുന്ദരമായ
പ്രകൃതിയെ കാണാൻ
ആഹാ എന്ത് രസം

അൽവീന ബോബി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത