നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/ജീവിതം വഴിമുട്ടിച്ച കണ്ടുപിടുത്തം

21:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം വഴിമുട്ടിച്ച കണ്ടുപി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം വഴിമുട്ടിച്ച കണ്ടുപിടുത്തം

രാവിലെ സൂര്യൻ ഉദിച്ചു വരുന്നു അന്നു വിജയലക്ഷ്മി ഉണരാൻ താമസിച്ചു ബാത്റൂമിൽ പോയി മുഖം കഴുകി പല്ലുതേച്ച് വന്നപ്പോഴും ഗോപിനാഥൻ നല്ല ഉറക്കമായിരുന്നു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം തെളിഞ്ഞു ആറുമണി .ഗോപിനാഥനെ വിളിച്ചുണർത്താതെ  വിജയലക്ഷ്മി ലൈറ്റണച്ച് മുറിയുടെ വാതിൽ തുറന്നു വെളിയിൽ ഇറങ്ങിയതും എന്തോ ഒരു ഭീകരമായ ശബ്ദം കാതുകളിൽ മുഴങ്ങി. അവർ ഉഗ്രമായി ഒന്ന് ഞെട്ടി . ആ ശബ്ദം കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചുകൊണ്ടിരുന്നു. ശ്രദ്ധിച്ചു കേട്ടപ്പോൾ അത് തൻറെ മകനായ രാജേഷിനെ മുറിയിൽ നിന്നാണ് എന്ന് മനസ്സിലായി. രാവിലെ തന്നെ തുടങ്ങിയല്ലോ  

പാലും പത്രവും അതിൻറെ സ്ഥാനങ്ങളിൽ തന്നെയുണ്ടായിരുന്നു. വെളിയിലിറങ്ങി ഗേറ്റിന് മുന്നിൽ ഇരുന്ന് പാലെടുത്ത് തിരികെ വരാന്തയിൽ കിടന്ന പത്രവും എടുത്ത് അകത്തു കയറി. പത്രം മേശമേൽ വച്ചിട്ട് പാലുമായി അടുക്കളയിലെത്തി . ചായ ഇട്ട് അതുമായി രാജേഷിന്റെ മുറിയിൽ  ചെന്ന് കൊട്ടി അകത്തേക്ക് കയറി ചായ ഗ്ലാസ് അടുത്തുള്ള മേശമേൽ വച്ചിട്ട് ചോദിച്ചു "നീ എന്താ പുതുതായി കണ്ടു പിടിക്കുന്നത് " . രാജേഷ് ഒന്നും മിണ്ടിയില്ല .വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ രാജേഷ് അമ്മയെ നോക്കി ഒന്ന് ചിരിച്ചു ചായ എടുത്തു കുടിച്ചു .വിജയലക്ഷ്മി അല്പം സമയം കൂടി അവിടെ നിന്നതിനുശേഷം മുറിക്ക് പുറത്തേക്ക് പോയി. അത്രയും നേരം തിരിഞ്ഞിരുന്ന് രാജേഷ് എഴുന്നേറ്റ് ചായകുടിച്ചു ശേഷം കപ്പ് സ്വന്തം ബാത്റൂമിലെ വാഷ്ബേസിനിൽ കഴുകി മേശമേൽ വെച്ചു വിജയലക്ഷ്മി പത്രം നിവർത്തി വാർത്ത നോക്കിക്കൊണ്ട് ചായ കുടിക്കുകയായിരുന്നു 
പത്രം തിരിച്ച് രണ്ടാമത്തെ താൾ വായിക്കുന്നതിനിടയിൽ അത് കണ്ടു .രാജേഷിന്റെ പടം . കമ്പനിയുടെ സി.ഇ.ഒ.രാധാകൃഷ്ണൻ സർട്ടിഫിക്കറ്റും മെഡലും നൽകുന്ന പാഠം. ഒരു മാസം മുമ്പ് നിർമ്മിച്ച ഓട്ടോമാറ്റിക് കട്ട് ആൻഡ് വൂണ്ട് ഡ്രസ്സർ ആണ് ഏറ്റവും ഇന്നോവേറ്റിവായ ഉത്പന്നം ആയി തിരഞ്ഞടുത്തത് . ചെറിയതോതിൽ മുറിവോ ചതവോ ഉണ്ടായാൽ പെട്ടെന്ന് അത് ശാസ്ത്രീയമായി വൃത്തിയാക്കുകയും വച്ചുകെട്ടുകയും ചെയ്യുന്ന ഉപകരണം ആശുപത്രികളും ക്ലിനിക്കുകളും ഈ യന്ത്രം വൻതോതിൽ ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കാനും പദ്ധതിയുണ്ട് .അപ്പോഴേക്കും ഗോപിനാഥൻ എഴുനേറ്റു വന്നു .വിജയലക്ഷ്മി സന്തോഷപൂർവ്വം ആ വാർത്ത അദ്ദേഹത്തെ  കാണിച്ചു .ഗോപിനാഥന്റെ മുഖത്ത് സന്തോഷവും സങ്കടവും മാറിമറിഞ്ഞു. വിജയലക്ഷ്മി കാര്യം തിരക്കിയപ്പോൾ ഗോപിനാഥൻ പറഞ്ഞു "അവൻ ഉയർച്ചയും  പ്രശസ്തിയും വർധിക്കുന്നതിൽ സന്തോഷവും പക്ഷേ അവൻ വീട്ടിൽ വന്നാൽ ആരോടും സംസാരിക്കാത്ത സങ്കടവും എനിക്കുണ്ട് " .വിജയലക്ഷ്മി ഒരു ദീർഘ ശ്വാസം വിട്ട് ശേഷം നോക്കി സമയം ഏഴേകാല് . വേഗം അടുക്കളയിലേക്ക് പോയി .ആ സമയം രാജേഷ് ഇറങ്ങിവന്നു. 
അച്ഛനെ നോക്കി ഒന്ന് ചിരിച്ചു. അതിനുശേഷം പ്രഭാത നടത്തത്തിന് ആയി പുറപ്പെട്ട് വെളിയിലിറങ്ങി മെയിൽ ബോക്സിൽ പരാതി എഴുത്തോന്നും  ഇല്ല എന്ന് ഉറപ്പാക്കി. നടക്കാൻ ആരംഭിച്ച കുറച്ചു നടന്ന് പോസ്റ്റ് ഓഫീസിനു മുൻപിൽ എത്തിയപ്പോൾ രാജേഷിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ മനോജ് ഒപ്പം കൂടി "എടാ.. നിന്റെ പടം ഞാൻ ഇന്നത്തെ പത്രത്തിൽ കണ്ടിരുന്നു .അടുത്ത വട്ടം  പത്രക്കാരെ കൂടുന്നിടത്ത് നീ എന്നെയും കൊണ്ടു പോകണം. ഒരു പ്രാവശ്യമെങ്കിലും എൻറെ പടം പത്രത്തിൽ കാണണം എന്നത് ഒരു ആഗ്രഹമാണ്." രാജേഷ് പറഞ്ഞു" എന്റെ പടം പത്രത്തിൽ വന്നു എന്ന് ഞാൻ അറിയുന്നത് തന്നെ  ഇപ്പോഴാണ്. പിന്നെ ഞാൻ എങ്ങനെ നിന്നെ മുൻകൂട്ടി കൊണ്ടുപോകുന്നത്? അതിരിക്കട്ടെ എന്തായി നിൻറെ റിസർച്ച്?" "അതൊക്കെ അതിൻറെ വഴിക്ക് നടക്കുന്നു" മനോജ് പറഞ്ഞു . അവർ അപ്പോഴേക്കും ആ കോളനി ഒരു പ്രാവശ്യം വലം വച്ചിരുന്നു .രാജേഷ് വീട്ടിന്റെ മുൻപിൽ എത്തിയപ്പോൾ മനോജ് ചോദിച്ചു" എന്താണ് നിൻറെ അടുത്ത് കണ്ടുപിടുത്തം?" " വൈറസ് ആൻഡ് ബാക്ടീരിയ ഡിറ്റെക്ടർ "രാജേഷ് മറുപടി പറഞ്ഞു ."നിൻറെ കണ്ടുപിടുത്തം നൂറുശതമാനവും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു" മനോജ് ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും ഗൗരവമാണ് മുഖത്ത് തെളിഞ്ഞത് .രാജേഷ് മുറിയിൽ ചെന്ന് ഒരു കുളി പാസാക്കി വന്നപ്പോഴേക്കും വിജയലക്ഷ്മി ഇഡലിയും സാമ്പാറും  ഊണ്മേശയിൽ കൊണ്ടുവന്നു വച്ചു. രാജേഷ് മേശയിൽ കഴുകി തുടച്ചു വെച്ചിരുന്ന ഒരു പ്ലേറ്റ് എടുത്തു രണ്ട് മൂന്ന് ഇഡ്ഡലിയും സാമ്പാറും എടുത്തു കഴിക്കാൻ തുടങ്ങി .കുറച്ചു കഴിച്ചതിനുശേഷം എഴുന്നേറ്റു പോയി കൈ കഴുകി. ശേഷം തൻറെ മുറിയിലേക്ക് പോയി .കുറച്ചു കഴിഞ്ഞപ്പോൾ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.  ഉച്ച തിരിഞ്ഞ്  ഒന്നര ആയപ്പോൾ ഊണുകഴിക്കാൻ വിളിക്കാനായി വിജയലക്ഷ്മി രാജേഷിനെ മുറിയിലേക്കു ചെന്നു. രാജേഷ് ബാത്റൂമിൽ ആയിരുന്നു. പെട്ടെന്നാണ്  വിജയലക്ഷ്മിയുടെ  കണ്ണിൽ അത് ഉടക്കിയത് 
ഒരു കണ്ണാടി. ഒറ്റനോട്ടത്തിൽ അത് വെറും കണ്ണാടി. പക്ഷേ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അറിയാം അതിൽ ചെറിയ ലിവറുകളും സ്വിച്ചുകളും സജ്ജീകരിച്ചിട്ടുണ്ട് .വിജയലക്ഷ്മി കൗതുകം മാറ്റാൻ അത് എടുത്തു ധരിച്ചശേഷം നോക്കി .വ്യക്തമായി ഒന്നും ഇല്ല . അത് തിരിച്ചും മറിച്ചും നോക്കി .നോക്കുന്നതിനിടയിൽ അറിയാതെ ഒരു ലിവർ ഓൺ ആയി . ഒന്നുകൂടി വിജയലക്ഷ്മി ആ കണ്ണാടി വച്ചു നോക്കി. എന്തൊക്കെയോ വസ്തുതകൾ  അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നു. പല ഷെയ്പ്പുകളിൽ ഇരിക്കുന്ന ,  നിറയെ മുള്ളുകളുള്ള എന്തൊക്കെയോ വസ്തുക്കൾ അവിടെയുമിവിടെയും  പറ്റിപ്പിടിച്ചിരിക്കുന്നു. വിജയലക്ഷ്മി വേഗം അത് ഊരി വെച്ചിട്ട് മകനെ ഊണ് കഴിക്കാൻ വിളിച്ചതിനു ശേഷം മുറിയിൽ നിന്നു പോയി പോയി. രാജേഷ് ഊണു കഴിച്ചു തിരിച്ചു വന്നപ്പോൾ ആരോ തൻറെ' വൈറസ് ആൻഡ് ബാക്ടീരിയ ഡിറ്റക്ടർ 'എടുത്തതായി മനസ്സിലാക്കി .രാജേഷ് അത് എടുത്ത് നോക്കി. ചുറ്റുമുള്ള പലതരം വൈറസും ബാക്ടീരിയയും അവയുടെ പേരും ജാതകവും അടക്കം എല്ലാം അറിയാൻ സാധിക്കുന്നു അവന്. അവൻ അവനോട് തന്നെ പറഞ്ഞു" കേവലം ഒരു 22 - കാരന്  സമ്മാനം അർഹിക്കുന്ന ഒരു കണ്ടുപിടിത്തതിലുപരി മെഡിക്കൽ രംഗത്തെ തന്നെ പിടിച്ചുകുലുക്കുന്ന ഒരു 'മാന്ത്രിക കണ്ണാടി' ആവും ഇത്." അവന്റെ മനസ്സിൽ സന്തോഷം അലയടിച്ചു. അവൻ ആ  കണ്ണാടി വച്ചു കൊണ്ട് തന്നെ അടുക്കളയിൽ പോയി കൈകഴുകി. പുറത്ത് കസേരയിൽ അച്ഛൻ  മാസിക വായിച്ചു കൊണ്ട്  ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഊണുമേശയിൽ അടുത്തുള്ള കസേരയിൽ ഇരുന്നു .വിജയലക്ഷ്മി ആഹാരം വിളമ്പി. ഇടയ്ക്ക് അവൻ അവരുടെ കൈകളിലേക്ക് നോക്കി. പെട്ടെന്ന് അവൻ ചാടിയെഴുന്നേറ്റു. വിജയലക്ഷ്മി പിന്നാലെ ചെന്നെങ്കിലും  കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകാതെ അടുത്തേക്ക് വരേണ്ട എന്നാവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞു മുറിക്ക് പുറത്തേക്കിറങ്ങിയപ്പോൾ, വിജയലക്ഷ്മി സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു. രാജേഷ് അത് ശ്രദ്ധിക്കാതെ ചെന്ന് അടുക്കളയിൽ വെറും പാത്രം കൊണ്ട് മൂടി വച്ചിരുന്ന ചോറ് എടുത്തു കഴിക്കാൻ തുടങ്ങിയതും അവൻ അത് കണ്ടു .പ്ലേറ്റിലും, കറികളും, എന്ന് വേണ്ട ഒരു വശത്തിരുന്ന ഉപ്പിൽ പോലും ചെറിയ വൈറസും ബാക്ടീരിയയും ഇരിക്കുന്നുണ്ടായിരുന്നു. സ്വന്തം കൈകളിൽ പോലും അവൻ അതു കണ്ടു. വീടിൻറെ മുക്കിലും മൂലയിലും കണ്ടു. നന്നായി വിശന്ന രാജേഷ് വീട്ടിൽനിന്ന് കഴിക്കാതെ വെളിയിലിറങ്ങി .വെളിയിൽ കണ്ട എല്ലാവരുടെയും കൈകളിലും ശരീരത്തിലും വൈറസുകൾ. ഓട്ടോയ്ക്ക് കൈ കാട്ടി വിളിച്ചു .അതിൽ കയറാൻ തുടങ്ങിയപ്പോൾ ഓട്ടോയുടെ കൈ പിടിക്കുന്ന കമ്പിയിൽ മറ്റും വൈറസുകളും ബാക്ടീരിയകളും അണുകളും അട കെട്ടിയിരിക്കുന്നു. ഓട്ടോ  വേണ്ട എന്ന് പറഞ്ഞ വേഗം  നടന്നു.  ഏറ്റവും അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി പാഴ്സൽ പറഞ്ഞു .വീട്ടിൽ വന്ന് പൊതി അഴിച്ചപ്പോൾ ആഹാരം നിറയെ അണുകൾ. രാജേഷിന് തന്നോടുതന്നെ അമർഷം തോന്നി. ജീവിതം വഴിമുട്ടിക്കുന്ന  ഒരു കണ്ടുപിടുത്തം എന്ന് പറഞ്ഞ് രാജേഷ് ആ കണ്ണാടി മേശയിൽ വെച്ചു .രാജേഷിന്റെ കണ്ണുകളിൽ ക്ഷീണം തളം കെട്ടി നിൽപ്പുണ്ടായിരുന്നു. അയാൾ കട്ടിലിലേക്ക് കിടന്നു .ഉറക്കത്തിൽ അയാൾ സ്വപ്നം കണ്ടു. വിവിധ തരത്തിലുള്ള അണുകളും ബാക്ടീരിയകളും വൈറസുകളും കൂട്ടത്തോടെ തന്നെ ആക്രമിക്കുന്നു .ചാടിയെഴുന്നേറ്റു സമയം നോക്കിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു .എഴുന്നേറ്റ് തയ്യാറായി തന്റെ ജീവിതം വഴിമുട്ടിക്കുന്ന കണ്ടുപിടിത്തം എടുത്തുകൊണ്ട് ബൈക്കിൽ യാത്രയായി . അതുകൊണ്ട് ഒരു വഴിയോരത്ത്  ഉപേക്ഷിച്ചു .കുറച്ചുകഴിഞ്ഞ് അതുവഴി വന്ന രാഹുൽ എന്ന ചെറുപ്പക്കാരന് അത് കിട്ടി. അവൻ അത് എടുത്ത് വെച്ചു. അവൻ ആകെ ഭയന്നു പോയെങ്കിലും നല്ല ഭംഗിയുണ്ടായിരുന്നു. ചുറ്റും കുറേ കുഞ്ഞന്മാർ . നിറയെ മുള്ളുകളുള്ള, ആകൃതിയിൽ ഇരിക്കുന്ന കുറെ കുഞ്ഞൻ ജീവികൾ .അവൻ അത്  വച്ചുകൊണ്ട് ആഹാരം കഴിക്കാൻ കടയിൽകയറി. ആഹാരത്തിലും കണ്ടു ..അവൻ അത് വകവയ്ക്കാതെ കഴിക്കാൻ തുടങ്ങിയപ്പോൾ അലർട്ട് വന്നു.   'ബാക്ടീരിയ ഡിറ്റക്ടഡ് 'എന്ന ആ കണ്ണാടി ശബ്ദിച്ചു. ചുറ്റിനും ഇരുന്നവർ എല്ലാം അവനെ സൂക്ഷിച്ചു നോക്കി. "ഹും ...ജീവിതം വഴിമുട്ടിക്കുന്ന ഓരോ കണ്ടുപിടുത്തങ്ങൾ. ആരാണ് ഇത് കണ്ടുപിടിച്ചത്?" എന്നും പറഞ്ഞ് അവൻ അത് ജനലിൽ കൂടി വെളിയിലേക്ക് എറിഞ്ഞു. അത് ഒരു ബൈക്കിന്റെ  സീറ്റിൽ ചെന്നുവീണു. ബൈക്ക് ഉടമ അതെടുത്തു തിരിച്ചും മറിച്ചും നോക്കി .അയാൾ അയാളുടെ ഭാര്യയോട് ചോദിച്ചു" എന്തുവാടെ ഇത് ജീവിതം വഴിമുട്ടി വല്ല കണ്ടുപിടുത്തവും ആണോ?".... 
 

പവിത്ര ആർ
9 B നാഷണൽ ഹൈ സ്കൂൾ ,വള്ളംകുളം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ