കുറച്ചുനാളുകളായെൻ വീട്ടിൽ പിന്നാമ്പുറത്തിരുന്നിടുമൊരു കാക്കയുടെ ദയനീയ ശബ്ദമെൻ കാതുകളിൽ വന്നലക്കുന്നിതെപ്പോഴും എൻ ശ്രദ്ധ്യയിൽ ഒന്നും ആദ്യമാദ്യം അവൻറെ ശബ്ദം നിറഞ്ഞതില്ല എന്നാലടുക്കള തൻ ജാലകത്തിൻ അപ്പുറമാക്കാക്ക ചരിഞ്ഞെന്നമ്മയെ നോക്കി കരഞ്ഞിദാർദ്രമായി എന്നമ്മ ഓതിയത് മുതെലെൻ ശ്രദ്ധ മുഴുവനാ കാക്കയിലായി। നോക്കിയപ്പോഴല്ലേ കണ്ടതുണ്ട് പാവമക്കക്കാക്കിരു കാലുകളിലൊന്നിൽ പകുതിയേ ബാക്കിയുള്ളു രാവിലെയും ഉച്ചക്കയുമെൻ വീട്ടിൽ ഭക്ഷണം വിളമ്പീടുന്ന സമയമാ- കാക്കയ്ക്കെങ്ങനെ തിരിച്ചറിയാമെന്നച്ഛൻ അന്നുമുതൽ ഞങ്ങൾതൻ അരിക്കലത്തിൽ അവനും കൂട്ടര്ക്കുംമുള്ളൊരു പിടിയരിയും അമ്മൻതൻ സ്നേഹവും കൂട്ടിക്കലർന്നു വെന്തു വെള്ളം കുടിച്ചതിനുശേഷം അവനും കൂട്ടരും പാത്രത്തിലിറങ്ങി കളിച്ചീടും കാഴ്ച അത്രയ്ക്ക് മനോഹരമായെൻ മിഴുക്കൂമ്പിൽ നിറഞ്ഞീടുന്നു പിന്നീടോരോ ദിനവും "മണിയൻ കാക്കേ" എന്നവനെ ഞാൻ അന്നത്തിനായി വിളിച്ചീടുമ്പോലെന്നമ്മതൻ ചുണ്ടിൽവിരിഞ്ഞുവോ നിലാച്ചിരി