20:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെമ്പനീർപൂവ്
ഓർക്കുന്നു ഞാനെൻെ വസന്തകാലം
ഈ ചെമ്പനീർ പൂവിനോടൊത്തു
കാണുന്നു ഞാനെൻെ ഒൻപതു വർഷങ്ങൾ
ഈ ഇതളുകളിലൂടെ
പക്ഷെ ഈ ഇതളുകൾ പോലെ
വാടിയതല്ല എൻ്റെ ഓർമ്മകൾ
ഏതു ഋതുവിലും വിരിയുന്ന പൂവാണ്
പൂന്തോട്ടമാണ് എൻ്റെ ഓർമ്മകൾ
ഓർക്കുന്നു ഞാനാ തിരുമുറ്റത്തെ ഓർമ്മകൾ
ഒരു വാടാ മലർ പോലെ ഇന്നും
കൂട്ടുകാരുടെ കൈ പിടിച്ചുനടന്ന വരാന്തകൾ
ഓടി നടന്ന ക്ലാസ്സ്മുറികൾ
ഓടിമറയുന്ന എൻ്റെ ഗുരുക്കന്മാരുടെ മുഖങ്ങൾ
എൻ മുന്നിലൂടെ
ഓർക്കുന്നു ഞാനെൻെ വസന്തകാലം
ഈ ചെമ്പനീർപൂവിനോടൊത്തു.