ആരോടും പറയാതെ അനുവാദം ചോദിക്കാതെ, വന്നൊരു മാലിനിയായി ലോകമെങ്ങും വ്യാപിക്കുന്നു ഒരു മഹാമാരിയെ, ജീവനിൽ ഭീതി ഉളവാക്കി തൻ താണ്ഡവം എത്രനാൾ നീളം എന്നറിയില്ല ആകെ നിശ്ചലം വിഫലം എൻ, മനുഷ്യമനസ്സുകൾ എങ്ങും കൂരിരുൾ മാത്രം ഭൂമി എന്ന സ്വർഗ്ഗത്തെ നശിപ്പിക്കും ഈ, മാനവന് ചിന്തിക്കാൻ ഒതുങ്ങുന്ന ഒരു പിടി ഓർമ്മകൾ മാത്രം വെട്ടി ഒതുക്കുന്ന മരങ്ങളും എങ്ങും നിറയ്ക്കുന്നപ്ലാസ്റ്റിക്കുകളും കൊണ്ട് നിറയും ഈ ലോകത്ത്, സ്വാർത്ഥതയുടെ മൂടുപടങ്ങൾ ആൾ, മനുഷ്യനെ മോഹിപ്പിക്കുന്ന സർവ്വവും നിശ്ചലമാണ് ഇനിയും തിരിച്ചറിയുക നാം തൻ താത്രിയെ അമ്മയായി കാണുക നമ്മൾ ഒന്നായി മഹാമാരിയെ തുരത്തുക അതിനായി നമുക്ക് കൈകോർക്കാം ഒരുമയുടെ നല്ല നാളേക്കായി