ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നാവിൻ തുമ്പിൽ പൊൻ അക്ഷര ദീപം തെളിയിച്ച്, ഉള്ളും പുറവും അറിവിൻ പ്രകാശ - മുണർത്താമെന്നോർക്കണമെൻ കുഞ്ഞേ.... അഗ്നി ഉയർന്നേ കത്തു അറിവാൽ നീയും ഉയരുക എന്തും തന്നിലുൾക്കൊള്ളും അഗ്നിയാം വിദ്യയുമെന്നോർക്കണമെൻ കുഞ്ഞേ... പാറമേലുരസും കയറാൽ വീഴുമടയാളം പോവുകയില്ല നിരന്തരമായ അഭ്യാസത്താ - ലുയരുമെന്നോർക്കണമെൻ കുഞ്ഞേ.... ആഴമേറും കിണറ്റിലെ നീരൂറുകയുള്ളു ആഴമേറിയ അറിവുണരും വായനയാൽ. അരയന്നത്തിൻ താമരയോടുള്ള ബന്ധം അറിവുള്ളോർ തമ്മിലുള്ള ബന്ധപ്പോലെന്നോർക്കണമെൻ കുഞ്ഞേ....