ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

അതിജീവിക്കാം, അതിജീവിക്കാം
കൊറോണയെന്ന വിപത്തിൽ നിന്നും
അകന്നിരിക്കാം ഒന്നായ്,
കൈകൾ കഴുകാം എപ്പോഴും
പുറത്തുപോവാൻ മാസ്കണിയാം
അതിജീവിക്കാം ഈ മഹാമാരിയെ

കൊറോണ നമ്മെ വീട്ടിലിരുത്തിയ വീരനല്ലോ
സാമൂഹ്യവാപനമില്ലാതെ നാം,
കൊറോണയെ തുരത്തീടും
അതീവ ജാഗരൂകരായ്, അകത്തിരിക്കൂ

പുറത്തിറങ്ങാൻ നോക്കാതെ,
അകത്തിരുന്നു രസിച്ചീടാം
കൊറോണക്കാലം,
നമ്മളിലെല്ലാം എന്നുമൊരോർമ്മയായ് മാറീടും
എന്നുമൊരോർമ്മയായ് മാറീടും.

അയന കെ.എസ്
10 ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത