പതിവുപോലെ ഞാനാ പടിവാതിൽക്കൽ ചാരിയകലേക്കു നോക്കി നിന്നു…. അകലെയൊരാകാശത്തിൻ കണ്ണുു ചിമ്മീടുന്ന കുഞ്ഞു താരത്തെ ഞാൻ ഉറ്റുനോക്കി. ഉറക്കച്ചടവിനെ വിസ്മരിച്ചിട്ട് ഞാനെൻ ബാല്യകാലം തിരിഞ്ഞുനോക്കി അച്ഛനുമമ്മയും കൂടപിറപ്പുമായ് സന്തോഷത്തോടെ വസിച്ച കാലം ഒാർത്തോർത്തിരിക്കെ മനസ്സിലേക്കോടി- ക്കിതച്ചെത്തി ആ കെട്ട കരിദിനങ്ങൾ ഇന്നും ഞാനോർക്കാൻ ശ്രമിക്കാത്ത സ്വപ്നങ്ങളെന്നിലടിച്ചമർത്തിയ ദിനം ഇന്നുമാവിളികേട്ടിടാനായി അകലെ- യായ് വീശുന്ന കാറ്റിന്നു കാതോർത്തു ഞാൻ തിരികെ വരില്ലെന്നുറപ്പെങ്കിലും പിന്നെ- അറിയില്ല എന്തിനീ കാത്തിരിപ്പ്………..