അണ്ണാനും മഞ്ചാടി കുന്നും കുറുമ്പനാം കിന്നാരം ചൊല്ലുന്ന പൈങ്കിടാവും കാറ്റത്തൂടാടി പാറി പറന്നീടുന്ന കാലിൽ തലോടും കരിയിലയും എങ്ങും ചിരിയും കളികളും തോട്ടവും മണ്ണപ്പം ചുട്ടു തളർന്നൊരു കൂട്ടരും മാമ്പൂ കുല തല്ലി ചട്ടിയിൽ ഇട്ടിട്ട് മാമുണ്ണാൻ നോക്കിയ നാക്കിലയും എല്ലാം കണ്ടിങ്ങനെ ഉല്ലസിച്ചോടുമ്പോൾ ഹോണടി കേട്ടോണ്ട് ഞെട്ടിയെണീറ്റപ്പോൾ മാസ് കിട്ട് കോട്ടും പുകയും പറത്തീട്ട് പോകുന്നു പൊണ്ണത്തടിയന്മാരും
.