പൂത്ത റംബൂട്ടാ൯ മരത്തിനെയും
പാറുന്നൊരപ്പൂപ്പ൯ താടിയെയും
പേടിയോടിന്നു ഞാ൯ നോക്കിടുന്നു
കാരണം നീ തന്നെയാ കൊറോണേ.....
കുരങ്ങ൯മഞ്ഞളിന്റെ കായയിലും
അമ്മയുണ്ടാക്കുന്ന ബോണ്ടയിലും
പേടിപ്പെടുത്തുന്ന രൂപം കാണ്മൂ
കാരണം നീ തന്നെയാ കൊറോണേ.....
ഏറെയിഷ്ടത്തോടെ കണ്ടിരുന്ന
കൊച്ചുടീവിടെ ചെറുമുദ്രയിലും
കാണുന്നതിന്നു നി൯ ക്രൂരമുഖം
കാരണം നീ തന്നെയാ കൊറോണേ.....
പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത്
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത്