സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ഋതുഭേദം

16:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഋതുഭേദം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഋതുഭേദം

ഹാവൂ..... നടുനിവർത്തിയൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ! എങ്കിലും സ്നേഹത്തിന്റെയും കരുത്തലിന്റെയും പാൽ വെളിച്ചം പകരാൻ കഴിയുന്നതിൽ ഏറെ സംതൃപതവുമാണ്. "എന്റെ അമ്മ" .ഓർമ്മകളുടെ ചെപ്പ് തുറക്കവേ കണ്ണീർ കണങ്ങൾ കവിളുകളിൽ ചാല് തീർത്തൊഴുകി എന്റെ അമ്മ.<
അച്ഛന്റെ കാലൊച്ച കേൾക്കാൻ കാതോർത്തിരുന്ന നാളുകൾ. ഉറങ്ങാതെ കാത്തിരുന്ന് അവസാനം തനിച്ച് കഴിക്കാൻ കഴിയാതെ അത്താഴപട്ടിണിയാകുന്ന ദിവസങ്ങൾ! കറിയുടെ രുചിയില്ലായ്മയും പുഴുക്കിന് ഉപ്പിന്റെ കുറവും അച്ഛനെ ഹോട്ടൽ ഭക്ഷണത്തിനുടമയാക്കി. പാവം അമ്മയുടെ പുലർകാല ആലസ്യത്തിൽ രുചികരമായി തയ്യാറാക്കപ്പെടുന്ന പുണ്യവസ്തുക്കൾ മദ്യാസക്തി നിറഞ്ഞ പുകയിലക്കറയുടെ മറയുള്ള നാവിന് അരുചി പകർന്നു.പരാതിയും പരിഭവവുമില്ലാതെ തന്റെ കർമ്മയാത്റ എന്നും തുടരുന്ന നിത്യ തൊഴിലാളിക്ക് എന്ത് കൂലി? അമ്മ സഹനങ്ങളുടെ കൂട്ടുകാരിയോ?<
പ്റതികരണ ശേഷിയില്ലാത്ത സർവ്വായുധ ധീരനായ് നന്മയും തിന്മയും ശ്രുതി ചേർത്തൊഴുകുന്ന നദിപോലെ കൊറോണ !!! ലോക്ക് ഡൗൺ ഞെട്ടിത്തരിച്ച നിമിഷങ്ങൾ !! വെണ്ണയുരുകി തീരും പോലെ നാവിലെ രുചി ഭേദങ്ങൾ മാറി മറഞ്ഞു.അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ഞാനും ഒന്നിച്ചിരുന്ന് ഉണ്ണുന്ന സുന്ദര നിമിഷങ്ങൾ! ഗീതേ അൽപ്പം കൂടീ വിളമ്പൂ. അച്ഛന്റെ കഠോര വാക്കുകൾക്കു കനിവിന്റെ സ്നേഹത്തിന്റെ രുചി ഭേദങ്ങൾ! ഹാവൂ കൊറോണ വന്നില്ലായിരുന്നെങ്കിൽ ഇരു കരയായി ഒഴുകുമായിരുന്നു. അന്തമില്ലാതെ അവസാനം വരെ.. പക്ഷേ ഇവിടെ ഇന്ന് നിളാനദിയായി ഒഴുകാൻ നീർകണങ്ങളായ് കൊറോണ എത്തി.