15:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം ഒത്തൊരുമിച്ച്......' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു മുന്നേറാം നന്മയ്ക്കായ് പോരാടാം
കൊറോണയെ തുരത്താം അൽപദിനങ്ങൾ വീട്ടിലിരുന്ന്
വരും ദിനങ്ങൾ ആഘോഷമാക്കാം വീട്ടുകാരുമൊത്ത് സന്തോഷിച്ചിടാം
ഈ സമയം നമുക്കിനി ഫലപ്രദമായി ഉപയോഗിച്ചിടാം
ഈ അവസരം നമുക്കിനി നന്മയുണ്ടായീടട്ടെ
വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും
പച്ചക്കറി തോട്ടമുണ്ടാക്കിയും
ഉപകാരപ്രദമാക്കി ഈദിനങ്ങൾ
ലോക്ഡൗൺ നീളുമ്പോഴും ജാഗ്രത തുടരുമ്പോഴും
ഉള്ളിൽ നിറഞ്ഞ എൻ കലാ-സൃഷ്ടികൾ
ഉയർന്നു കൊണ്ടേയിരിക്കും മേൽക്കുമേൽ
ഇങ്ങനെയൊക്കെയെങ്കിലും വേദനിക്കുന്നെൻമനം
ലോകത്തിന്നവസ്ഥ ഓർത്തു ഞാൻ
പൊഴിക്കുന്നൊരുതുള്ളി കണ്ണീർ
ഒറ്റയ്ക്കിരുന്ന് ഒറ്റക്കെട്ടായ്
അതിജീവിക്കാം ഈ മഹാവിപത്തിനെ ...