15:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsupsperayam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി തന്ന പാഠം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മിൽ നിന്ന് തുടങ്ങേണം വൃത്തി എന്നും
കുടുംബത്തിൽ നിന്ന് തുടങ്ങേണം വൃത്തി എന്നും
ഒന്ന് ചേർന്ന് തുരത്തീടാം കൂട്ടരെ
നമുക്കീ കൊവിടെന്ന മഹാവ്യാധി ഭൂവിൽ നിന്നും
ധരിച്ചിടാം മാസ്ക്കുകൾ കഴുകീടാം കരങ്ങളും
അകറ്റീടാം മഹാമാരി പരത്തുമീ വൈറസിനെ
പാലിച്ചിടൂ നിർദേശങ്ങൾ
ആരോഗ്യ വകുപ്പു തൻ
ശീലിച്ചിടു ശുചിത്വ ശീലങ്ങളുമഴകോടെ.
വാഹനങ്ങൾ, ഫാക്ടറികൾ
വമിച്ചിടും പുകയാലെ
നശിപ്പിച്ചു പ്രകൃതിയെ
മനുഷ്യനിൻ മഹാ ആർത്തി.
പലവിധ ചൂഷണങ്ങൾ
പ്രകൃതിയാം അമ്മയുടെ
വിരിമാറിൽ നടത്തി നാം
കേവലമാം നേട്ടത്തിനായ്.
പ്രകൃതിയാം സ്വർഗ്ഗത്തെ
നശിപ്പിച്ച മനുജനെ
പഠിപ്പിച്ചു പാഠമൊന്ന്
കോവിഡെന്ന മഹാമാരി.
പഠിച്ചൊരീ പാഠങ്ങളെ
മറക്കല്ല് കൂട്ടരേ
ഏകരായ് ഇരിക്ക നാം
പറപ്പിക്കാം വ്യാധിയെ.