സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കൊറോണക്കാലം

15:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ കാലം ഇത് കൊറോണ കാലം
കൊറോണ തൻ വിളയാട്ടകാലം
തോറ്റു പിന്മാറിക്കൂടാ നാം
അതിജീവിച്ചു മുന്നേറിടണം

കുട്ടികൾക്കിത് പരീക്ഷയില്ലാകാലം
എന്നാൽ കൊറോണതൻ പരീക്ഷണകാലം
ജയിക്കും നമ്മൾ ജയിച്ചു മുന്നേറും നമ്മൾ
അതിജീവനത്തിലൂടെ ഈ പരീക്ഷണകാലം

പുറത്തിറങ്ങിക്കൂടാ നാം
കൂട്ടംകൂടൽ ഒഴിവാക്കീടണം
ലോക്ഡൗണിൻ കാലമിത്
സഹകരിച്ച് മുന്നേറിടണം

തുരത്തണം കൊറോണയെ
തൂത്തെറിയണം ഈ വൈറസിനെ
ഇനിയൊരു ജീവൻപൊലിയാതിരിക്കാൻ
അനുസരിക്കാം സർക്കാർ നിർദ്ദേശങ്ങൾ

സോപ്പും വെള്ളവും ഉപയോഗിച്ച്
കൈ കഴുകാൻ മറക്കരുതേ
മാസ്കും ധരിച്ച് പുറത്തിറങ്ങീടാം
ശീലമാക്കീടാം സാനിറ്റൈസർ

ലോക്ഡൗൺ കാലമിത്
മനംമടുപ്പുമുണ്ടാകരുതേ
സർഗവാസന വളർത്താനിത്
നല്ലൊരവസരമെന്നോർത്തീടണം

തിരക്കിട്ട ജീവിതത്തിനിടയിൽ നഷ്ടമായ
കഴിവുകളുണർത്തീടാൻ വളർത്തീടാൻ
നല്ലോരവസരമാണിത് പാഴാക്കരുതേ
സോദരരേ തിരിച്ചു പിടിച്ചീടാം നമുക്കതിനെ
 
മരങ്ങൾ നട്ടും ചെടി വളർത്തിയും
പ്രകൃതി മാതാവിനെ സ്നേഹിക്കാം
അങ്ങനെ നാം ചെയ്ത ദ്രോഹങ്ങൾ-
ക്കൊരു പരിഹാരമായിത് മാറിടട്ടെ

ഉണർത്താം നമ്മുടെ സർഗവാസനകൾ
 ഉറപ്പിക്കാം നമ്മുടെ ആത്മബന്ധങ്ങൾ
കൈവെടിയാം നമ്മുടെ ദുശ്ശീലങ്ങളെ
കൈവരിക്കാം നമുക്ക് നന്മതൻ ശീലങ്ങൾ

ഭയമല്ലിപ്പോൾ വേണ്ടത്
ജാഗ്രതയാണെന്നറിയേണം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്
കൊറോണതൻ കണ്ണി മുറിച്ചീടാം.

നമ്മുടെ ക്ഷേമത്തിനായി പൊരുതുന്നൊരു
ആരോഗ്യ പ്രവർത്തകരെ ആദരിച്ചീടണം
ദൈവത്തിൻ മാലാഖമാരാമവരെ
ആദരിക്കേണം എക്കാലവും

പുതിയ പുതിയ അനുഭവങ്ങൾ,തിരിച്ചറിവുകൾ
പുതിയ പുതിയ പരീക്ഷണങ്ങൾ-
ഒരുനാൾപിറക്കും കൊറോണ വാക്സിൻ
പ്രതീക്ഷയോടെ കാത്തിരിക്കാം
കൊറോണഭീതി തെല്ലുമില്ലാത്തൊരു പുത്തൻ പുലരിക്കായി...
പ്രതീക്ഷയോടെ കാത്തിരിക്കാം ....

ഹിമ ജോസഫ്
8 C സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത