മലകളും പുഴകളും കൊച്ചരുവികളും ചേർന്നതാണെന്റെ കൊച്ചുഗ്രാമം പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന എന്റെയാ കൊച്ചുഗ്രാമം....! പുഴകളും കുളങ്ങളും അരുവികളും ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിടുമ്പോൾ തെളിനീരുപോലുള്ള ശുദ്ധജലം ഇന്ന് ചെളിക്കുഴിയായങ്ങു മാറിടുന്നു... ! എവിടെയാണിന്നാ കൊച്ചു ഗ്രാമം? എവിടെയാണിന്നതിൻ നന്മകളും..? എവിടെയാണെന്റ്റയാ കൊച്ചു ഗ്രാമം? എവിടെക്ക് മാഞ്ഞീടുന്നെന്റെയാ ഗ്രാമം?