നേരിടും കേരളം ഒരുമിച്ച് നേരിടും
കൊറോണ എന്ന ഭൂതത്തെ നേരിടും
കുളിക്കു വിൻസോപ്പു കൊണ്ട്
കൈ കഴുകുവിൻ ജാഗ്രതയോടെ
കരുതലോടെ നടക്കുവിൻ
നിയമപാലകരെ അനുസരിക്കുവിൻ
കൂട്ടം കൂടി നടന്നിടാതെ നോക്കുവിൻ
തുമ്മലും ചുമയുമെല്ലാം ശ്രദ്ധിക്കുവിൻ
തൂവാല കൊണ്ട് ശ്രദ്ധയോടെ മറച്ചു നടക്കുവിൻ
നല്ലൊരു നാളേക്കായ് പ്രാർത്ഥിക്കുവിൻ
വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നോക്കൂ വിൻ
തളരുകില്ല കേരളം ഭയപ്പെടില്ല കേരളം
പിടിച്ചിടും പുറത്താക്കിടും കൊറോണയെന്ന ഭൂതത്തെ