15:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fmcths(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും ഞാനും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരമാണെൻ പ്രകൃതി
പ്രഭാതത്തിൽ മൂടൽ മഞ്ഞ് പെയ്യും
പുൽ നാമ്പുകൾ.
ചുവന്ന സ്വർണ്ണമാം പുലരിയിൽ
കിഴക്കുദിക്കും സൂര്യൻ
സ്വർണ്ണവർണ്ണമാർന്ന നെൽകതിരുകൾ
മേഘങ്ങളോട് മിഴി തുറന്ന് നിൽക്കും
മലനിരകൾ.
ചിരട്ടകൾ കമഴ്ത്തിയ ചോൽകുടിലുകൾ
കാറ്റിനൊപ്പം നൃത്തം വെക്കും തെങ്ങുകൾ
നിർഗ്ഗളമായൊഴുകുന്ന പുഴകളുമുണ്ടെൻ
പ്രകൃതിയിൽ.
എത്ര സുന്ദരമാർന്നെൻ പ്രകൃതി
ആ അത്ഭുതങ്ങളെ പതുക്കെ
പതുക്കെ നശിപ്പിക്കാനൊരുങ്ങി
ദുഷ്ടമാം മാനുഷർ.
അംമ്പര ചുംബിയാം ഫ്ലാറ്റുകൾ
മലിനമായൊഴുകും ആറുകൾ
പുഴ കരയാക്കിയും മണ്ണ് മരുഭൂമിയാക്കിയും
അമ്മയാം പ്രകൃതിയുടെ രക്തം കുടിക്കുന്നു.
സഹിക്കെട്ടെ ഭൂമി തിരിച്ചടിക്കുമെന്ന്
നാം ഓർത്തില്ല.
എന്നാലും പഠിച്ചീടുന്നില്ല മാനുഷർ
പിന്നീടും ആവർത്തിച്ചീടുന്നിതെല്ലാം
നാം ഓർക്കുക പ്രകൃതിയില്ലെങ്കിൽ നാമില്ല
പ്രകൃതിയെ സംരക്ഷിക്കുക നാം....