ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/മരണം വിതച്ച കൊറോണ

14:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരണം വിതച്ച കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണം വിതച്ച കൊറോണ

ഒഴിവുകാലം വരുന്നതോർത്തു ഞാൻ
സന്തോഷം നിറച്ചു മനസ്സിൽ
വന്നു ഭവിച്ചതോ വെള്ളിടിപോൽ
കൊറോണ എന്ന മഹാമാരിയും

ഭൂതലമാകെ കാലന്റെ കഴുകനെപോൽ
കറുത്ത ചിറകുകൾ വിടർത്തി
പറന്നു പൊങ്ങി, മരണത്തിൻ വിത്തെറിഞ്ഞു
ഗമനവീഥികൾ ശ്മശാന ഭൂമിയാക്കി.

ആളൊഴിഞ്ഞ തെരുവുകൾ
ആഹ്ളാദമില്ലാത്ത മനസ്സുകൾ
വിരുന്നുകാരെത്താത്ത വീടുകൾ
വാഹനങ്ങളില്ല തുറന്ന കടകളില്ല
ലോക്ക് ഡൺ ഇതിനൊരു കാരണം
 
ആശുപത്രിയിൽ പതിനായിരങ്ങൾ
മറുനാട്ടിൽ ലക്ഷങ്ങളും അതിനപ്പുറവും
രോഗികളാകുന്നു മരണം വരിച്ചിടുന്നു
നിരീക്ഷണത്തിൽ കഴിയുന്നവരെത്രയെന്ന്
നിനക്കാനാവുന്നില്ല
സുഖം നേടുന്നവരേക്കാൾ
അസുഖം ബാധിക്കുന്നവരാണേറെ
 
ഈ കൊറോണ എന്ന
മഹാമാരിയെ തുരത്താൻ
ഒറ്റകെട്ടായി കക്ഷി രാഷ്ട്രീയമില്ലാതെ
പടയൊരുക്കണം പ്രതിരോധിക്കണം
ശുചിത്വമെന്ന മൂന്നക്ഷരത്താലെ
കൈകഴുകണം, മാസ്ക്ക് ധരിക്കണം
അനുസരണയോടെ വീട്ടിൽ കഴിയണം
ചുമക്കുമ്പോൾ തൂവാല കരുതിടേണം
അകലം പാലിക്കണം അലിവുണ്ടാകണം
അകലാത്ത മനസ്സുമുണ്ടാകണം
ഡോക്ടർമാർ, നഴ്സുമാർ
സന്നദ്ധപ്രവർത്തകർ ,ആരോഗ്യവകുപ്പിനും
ഹൃദയത്തിൻ ഭാഷ നന്ദിതൻ പൂക്കളാക്കി
ഏകുന്നു ഞാൻ ഏറെ സ്നേഹമോടെ

നീങ്ങട്ടെ ,മാറട്ടെ
നിത്യമായ ഈ മഹാമാരി
ഭൂതലം വിട്ടുപോയീടുവാൻ
ജഗദീശ്വരൻ കനിയുമാറാകണം.

അൽന എം എസ്
8 G ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത