ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ സ്നേഹ സ്വാദ്

14:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹ സ്വാദ്

ഒരിടത്തൊരു രാജാവുണ്ടായിരുന്നു. രാജാവിന് ഏഴ് പെൺമക്കൾ ഉണ്ടായിരുന്നു. ഒരു ദിവസം രാജാവ് ഏഴ് പേരെയും അടുത്ത് വിളിച്ചു. ഓരോരുത്തരും തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് ചോദിച്ചു. ഒരുവൾ പറഞ്ഞു. എനിക്ക് ലഡുവിനെകാൾ ഇഷ്ടം അങ്ങയെ ആണ്. അടുത്തയാൾ പറഞ്ഞു. എനിക്ക് ഹൽവ യെക്കാൾ ഇഷ്ടം അങ്ങയെ ആണ്. അങ്ങനെ ബാക്കി നാല് പേരും മാധുര്യമുള്ള വസ്തുവേ കാൾ തങ്ങൾ തങ്ങളുടെ പിതാവിനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു. എന്നാൽ ഏഴാമത്തെ മകൾ പറഞ്ഞു. എനിക്ക് ഉപ്പിനെ കാൾ ഇഷ്ടം അങ്ങേ ആണ്. ഇതുകേട്ട് ആറുപേരും അവളെ പരിഹസിച്ചു. ഇതൊക്കെ കണ്ടപ്പോൾ രാജാവിന്അടക്കാനാവാത്ത കോപം വന്നു. അവൾ തന്നെ അപഹസിക്കുകയാണെന്ന് രാജാവ് കരുതി. അപ്പോൾ തന്നെ തന്റെ കൊട്ടാരത്തിൽനിന്ന് പോകണമെന്ന് രാജാവ് കൽപ്പിച്ചു. അവൾ കൊട്ടാരത്തിൽ നിന്നും യാത്രയായി. നഗരത്തിൽനിന്ന് ഗ്രാമങ്ങളിലൂടെ അവൾ വനത്തിലെത്തി. അവൾ അവിടെ തങ്ങി കാടുമായി ഇണങ്ങി ജീവിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം പുഴയോരത്ത് ഒരു വൃദ്ധ ഇരുന്നു ഗോതമ്പ് പൊടിക്കുന്നത് കാണാനിടയായി. അങ്ങനെ അവർ പരിചിതരായി. എങ്ങനെയാണ് ഇവിടെ എത്തിയത് എന്നൊക്കെ വൃദ്ധ ചോദിച്ചു. അവൾ വളരെ വിഷമത്തോടെ കാര്യങ്ങളെല്ലാം പറഞ്ഞു.വൃദ്ധ കുടിലിലേക്ക് കൊണ്ടുപോയി. അവർക്ക് ഒരു മകൻ മാത്രമേ ഉള്ളൂ. മകൻ രാവിലെ കാട്ടിൽ വിറക് വെട്ടാൻ പോകും എന്നിട്ട് അത് ചന്തയിൽ കൊണ്ടുപോയി വിൽക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി വരും അതായിരുന്നു അവരുടെ ജീവിതരീതി. അവൾ പറഞ്ഞു. ഞാനും നാളെ മുതൽ വിറക് പറക്കാൻവരുമെന്ന്. മുത്തശ്ശി സമ്മതം മൂളി. കുറെ വർഷങ്ങൾ താണ്ടി ഒരു ദിവസം രാജാവ് ഇതേ വനത്തിൽ നായാട്ടിനായിവന്നു. നായാട്ടിൽ മൃഗങ്ങൾ ഒന്നും ലഭിച്ചില്ല. വൈദ്യുതി രാജാവ് ഒരു കുടിലിന്റെഅടുത്തെത്തി. നാളെ മടങ്ങി പോകാം എന്ന് കരുതി. തന്റെ അച്ഛനാണെന്ന് മനസ്സിലാക്കിയ അവൾ വിഭവസമൃദ്ധമായ സദ്യ ഒരുക്കിക്കൊടുത്തു. പക്ഷേ വിഭാഗങ്ങൾക്ക് ഉപ്പു ചേർത്തിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ രാജാവ് കഴിച്ചില്ല. രാജാവ് പറഞ്ഞു, ആഹാരം കൊള്ളാം പക്ഷേ ഉപ്പില്ലാത്ത കാര്യംവളരെ കോപത്തോടെ പറഞ്ഞു. അപ്പോൾ ഉപ്പിടാത്തതിന്റെ കാര്യം അവൾ പറഞ്ഞു, കോപത്തോടെ നിന്നരാജാവ് അവൾ പറയുന്നത് കേട്ട് സഹതാപം തോന്നി അവളെ ആശ്വസിപ്പിച്ചു. രാജാവ് പറഞ്ഞു, നിനക്കെന്നോട് ഇത്രയേറെ സ്നേഹമുണ്ടെന്ന് ഞാനറിഞ്ഞില്ല, നിന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ല, അന്ന് അവർ ആറു പേരും പറഞ്ഞത് കേട്ട് ഞാൻ സന്തോഷിച്ചു പക്ഷേ ഇപ്പോൾ അവർക്ക് സ്വത്തുക്കൾ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി. അവർ എന്റെ പണത്തെ ആണ് സ്നേഹിച്ചത് എന്നെ അല്ല, പക്ഷേ നീ ഇപ്പോഴും എന്നെ ഓർത്ത് സങ്കടപ്പെടുക ആണെന്ന് എനിക്ക് മനസ്സിലായി അതുകൊണ്ട് നീ ഇപ്പോൾ എന്റെ കൂടെ കൊട്ടാരത്തിലേക്ക് വരണമെന്ന് രാജാവ് പറഞ്ഞു. അവളത് നിഷേധിച്ചു എന്നെ ഇതുവരെ സംരക്ഷിച്ചഈ വൃദ്ധയുടെ സ്നേഹം കാണാതെ ഇനിയൊരു സുഖവാസത്തിന് ഞാൻ തയ്യാറല്ല. ശരി, നിനക്ക് അതാണ് ഇഷ്ടം എങ്കിൽ അത് നടക്കട്ടെ ഞാൻ നിനക്കൊരു മാളികയും പണിത് നിന്നെയും വൃദ്ധയെയും അവരുടെ മകനെയും സംരക്ഷിക്കാനായി ഭടന്മാരെ ഏർപ്പെടുത്താം. ഇതെല്ലാം കേട്ട് വൃദ്ധക്ക് വളരെയധികം സന്തോഷം ഉണ്ടായി. ഇന്നത്തെ സമൂഹത്തിന് വഴികാട്ടിയാകുന്നു കഥയാണിത്. സ്നേഹത്തിന് ഒരിക്കലും വില നൽകാൻ കഴിയില്ല. വിലമതിക്കാനാകാത്തതാണ് സ്നേഹം. ഇന്നത്തെ സമൂഹം പണം കിട്ടിയാൽ സ്നേഹബന്ധം ഉള്ളവരെ മറക്കുന്നതാണ് സ്ഥിതി.അതുകൊണ്ടുതന്നെ സ്നേഹത്തിന്റെ മൂല്യം എത്രത്തോളമാണെന്ന് തെളിയിക്കുന്ന കഥയാണിത്.

സൗമ്യ എം
9A ഹൈസ്ക്കൂൾ വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ