നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ആരോഗ്യം

13:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

മഴ വന്നു ചേരുന്ന കാലമിങ്ങെത്തുന്നു
കരുതലായെന്തെല്ലാം വേണമെന്നോ?

കൊതുകുകൾ പെരുകുന്നൊരുറവിടം കണ്ടെത്തി
പാടെയതെല്ലാം തൂത്തുവാരാം ...

മഴവെള്ളം പാഴായ് കിടക്കുന്നൊരുറവിടം
കൊതുകുകൾ വളരാനായിടവന്നെങ്കിൽ
ചിക്കുൻഗുനിയയും ഡങ്കിയും പിന്നെ
ജലജന്യരോഗങ്ങളെത്രയേറെ!

കരുതലായൊന്നിക്കാം കൂട്ടുകാരേ...
ആരോഗ്യരക്ഷക്കായൊത്തുചേരാം...

ജല ജന്യ രോഗങ്ങളകറ്റി നിർത്തീടുവാൻ
ആരോഗ്യ സന്ദേശം ഹൃദിസ്ഥമാക്കാം...!

ദേവനന്ദ എസ്‌.എസ്‌.
8 D നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത