13:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്='''കാത്തിരിപ്പ്''' | color=2 }} <center> <poem> കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണുവാൻ ആകാത്ത ഭീകരൻ നമ്മുടെ
ലോകത്തെയാകെ വിറപ്പിക്കുന്നു.
ലോകാതിർത്തികൾ അവഗണിച്ചെത്തുന്ന
ഭീകരൻ തൻപേർ കൊറോണയെന്ന് .
ജന്മമെടുത്തത് വുഹാനെന്നു എന്നുപേരുള്ള
ചൈനയിലെ ഒരു നഗരത്തിലായ് .
പിന്നെ ഈ ലോകത്തിൽ വ്യത്യസ്ത ദേശങ്ങൾ
കീഴടക്കുന്നു മഹാമാരിയായ് .
ശ്വാസതടസ്സവും ചുമയും പനിയുമായ്
എത്തുന്നു രോഗം പലവിധത്തിൽ .
പകർന്നിട്ടും രോഗം പലരിലും പെട്ടെന്ന്
തുമ്മാനെടുക്കുന്ന നേരം കൊണ്ട് .
രോഗത്തിൻ സാന്നിധ്യം അറിയുവാൻ കഴിയില്ല
ആദ്യത്തെ രണ്ടാഴ്ച കാലങ്ങളിൽ .
മരണം വന്നെത്തുന്നു കൈയ്യെത്തും ദൂരത്തിൽ
സമ്പന്ന രാജ്യങ്ങൾ കേണിടുന്നു.
രോഗത്തിന് കാഠിന്യം മൂർച്ഛിച്ച് മൂർച്‌ഛിച്ച്
ആളുകൾ വീണു മരിച്ചിരുന്നു.
പകർച്ച തടയുക എന്നതു മാത്രമേ
സാധ്യമാവുകയുള്ളൂ; മരുന്നുമില്ല.
എന്താണ് ചെയ്യേണ്ടതെങ്ങോട്ടാണോടേണ്ട-
തെന്നു മനുഷ്യർക്കറിഞ്ഞുകൂടാ.
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
പൊതു സമ്പർക്കം ഒഴിവാക്കിയും ,
രോഗപ്പകർച്ച തടയുവാനായിന്ന്
ലോക്ഡൗണതും പ്രഖ്യാപിച്ചിടുന്നു.
ഒന്നായി നിന്നതിജീവിച്ചിട്ടും നമ്മളീ
മഹാമാരിയെ നിപ്പയെപ്പോൽ .
വ്യക്തിശുചിത്വവും പരസ്പരസ്നേഹവും
അച്ചടക്കവും സഹവർത്തിത്വവും,
സമ്പാദ്യത്തെക്കാൾ ഒരു പടി മുന്നിലാ-
ണെന്നതു നമ്മൾ തിരിച്ചറിഞ്ഞു.
നന്മകൾ നിറഞ്ഞൊരു നല്ല കാലത്തിനെ
പ്രത്യാശയോടിന്നു കാത്തിരിക്കാം.
ജാതി മത ദേശ ഭാഷാ ഭേദങ്ങളെ
വിസ്മരിച്ചീടാം മനുഷ്യരാകാം.
ഒരു മനമായ് ഒന്നിച്ചു ജീവിച്ചിടാം
നമുക്കീ ഭൂമിയെ പറുദീസയാക്കാം.