പേമാരി പോലൊരു മാരി കോവിഡ് പേ പിടിച്ചെങ്ങോ പറക്കുന്നു ലോകം വിറച്ചു നടുങ്ങി ശാസ്ത്രമേ,എല്ലാം നിൻ വിരൽ തുമ്പിലെന്ന് നടിച്ച ആ ബോധമിന്നെവിടെ ? ശാസ്ത്ര തത്വ ധർമ്മങ്ങളെല്ലാം പകച്ചു നിൽക്കുന്നു നിന്നെനോക്കി നിന്നെ അകറ്റി, നീയകന്നു ഞങ്ങളൊരു കൂടാരം പണിയും ആ കുടക്കീഴിലെന്നും സ്വസ്ഥമായി ശാന്തമായി വാണീടും ഞങ്ങൾ