സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/നീറുമെൻ നൊമ്പരം
നീറുമെൻ നൊമ്പരം
വേനലവധിക്കുമുമ്പായ് സ്കൂളടച്ചു കൂട്ടുകാരൊത്തു കളിച്ചതില്ല വിരുന്നില്ല, ആഘോഷങ്ങളില്ല അച്ഛനു ജോലിത്തിരക്കുമില്ല വീട്ടിലായ് നാമിന്ന് ഒന്നിച്ചിരിക്കുന്നു പുതിയ ശുചിത്വശീലങ്ങൾ പഠിക്കുന്നു കൃഷി ചെയ്യാൻ പഠിക്കുന്നു ആഹാരശീലങ്ങൾ മാറുന്നു ഫാസ്റ്റ് ഫുഡിനെക്കാൾ രുചി - പറമ്പിലെ ചക്കയ്ക്കും മാങ്ങയ്ക്കു - മെന്നറിയുന്നു മുത്തശ്ശിക്കഥയിലെ ബാല്യം പോലെ അച്ഛന്റെ കയ്യിൽ കാശില്ലയെങ്കിലും ഉള്ളതു കൊണ്ടിന്ന് ഓണം പോലെ ജീവിക്കുവാൻ പഠിക്കുന്നു നാം ഇതിനൊക്കെ കാരണമായൊരു - കുഞ്ഞൻ കൊറോണയാണ് കൂട്ടരേ സമൂഹത്തിൽ അകലം പാലിക്കണം നമുക്കൊത്തൊരുമിക്കാം മനസുകളിൽ അകറ്റിടാം കൊറോണയെ .
|