13:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കോറോണയോട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അല്ലയോ കോറോണേ .......
നീ എന്ത് ചതിയാണ് ചെയ്തത് ..?
സ്കൂളിൽ പൂമ്പാറ്റകളെ പോലെ
പാറിനടക്കേണ്ട ഞങ്ങളെ നീ തടവിലാക്കിയില്ലേ ....?
വിട പറയാൻ പോലും സമ്മതിക്കാതെ
നീ ഞങ്ങളെ അടർത്തി മാറ്റിയില്ലേ ..?
അല്ലയോ കോറോണേ ...
എന്ത് തെറ്റാണ് ഞങ്ങൾ
നിന്നോട് ചെയ്തത് ...?
സ്കൂളില്ല മദ്രസയില്ല ...
പള്ളിയില്ല അമ്പലമില്ല ...
ബസ്സില്ല ..വിമാനമില്ല ...
ആളും ആരവവുമില്ല ...
തളരില്ല നിശ്ചയം ഞങ്ങൾ ...
ഒറ്റക്കെട്ടായ് നിന്നെ തുരത്തും
കരുതിയിരുന്നോ .....