മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ധരണിയും ദുരിതവും

ദുരിതങ്ങൾ ദുരിതങ്ങൾ
ദുരന്തങ്ങളെപ്പോഴും
അലട്ടുന്നു ഞങ്ങളാം മാനുഷരെ ......
ഭീതിയും തേങ്ങലും നിറയുന്നു നിന്നിലിന്നിങ്ങനെ
ഡയോക്സിനുകളാം വാതകമായി ......
നിറയുന്ന കണ്ണുകൾ
ഞരങ്ങുന്ന മനസ്സുകൾ
തികയുന്നു മനസ്സിൻ
കവചങ്ങളായി.....
എങ്കിലുമെങ്കിലും
ഞങ്ങളെല്ലാവരും
ഒരുമതൻ പാഠം
നുകർന്നിടുന്നു......
തുറക്കുന്ന നെഞ്ചകപ്പാളിതന്നുള്ളിലായി തുരക്കുന്നു
എന്നിലെ കർമ്മങ്ങളെ .....
ഉറച്ച കരങ്ങളും
കരിച്ച മരങ്ങളും
വീണ്ടെടുക്കൂ നിങ്ങൾ വീണ്ടെടുക്കൂ .....
സാനിറ്ററൈസറും
ഐസൊലേഷനുകളും

തീർത്തിടും ദുഷ്ടനാം
കോവിഡിനെ.....
വീണ്ടെടുക്കും ഞങ്ങൾ പുതുമയാം ഹൃദയങ്ങൾ......
പ്രകൃതങ്ങളൊക്കെയും
മാറ്റിടും .......... പ്രകൃതി മനസ്സുകൾ വീണ്ടെടുക്കും.......
മാപ്പിരക്കും ഞങ്ങൾ
ഭൂമിയോടെന്നെന്നും
മാറ്റമുള്ള ചെറു ശലഭങ്ങളായി ......
കോവിഡെന്നില്ല മഹാമാരിയൊക്കെയും
തീർത്തിടും ഞങ്ങൾ
ധീരരരായി......
മരണമോ ജീവിതം
ദുരിതമോ ജീവിതം
മാനവർക്കു നീ
വിധിച്ചതെന്ത്?
മരണവും തീരും
ദുരിതവും തീരും
ധരണിയെ ഞങ്ങൾ നിലനിർത്തിടും .....
സേവിക്കുക നിങ്ങൾ
ധാത്രിയെ എന്നെന്നും
ദ്രോഹങ്ങളൊക്കെയും നിർത്തിടുക........
അതിജീവനത്തിന്റെ
നാളുകൾ ഓർക്കുക നിങ്ങൾ എന്നെന്നേക്കുമായി ....
 
♦️♦️♦️♦️♦️♦️♦️

 

വൈഷ്ണവി ലതീഷ്
7 B മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത