G. U. P. S. Othalur/അക്ഷരവൃക്ഷം/കീഴടക്കാം കൊറോണയെ

12:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 343903 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കീഴടക്കാം കൊറോണയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കീഴടക്കാം കൊറോണയെ

കൊറോണ എന്നൊരു ക്രൂരൻ വൈറസ്
ലോകം നശിപ്പിക്കാൻ കൊതിച്ചു വന്നു
നമ്മുടെ നാട്ടിലുംഎത്തിയവൻ
ഇല്ല തോൽക്കില്ല നമ്മൾ
ലോകംജയിച്ചവർ ഞങ്ങൾ
 ഒത്തൊരുമിച്ചാൽ മലയും പോരും
കൊറോണക്കെതിരെ ഒരൊറ്റ
 മനസ്സായി പോരാടീടാം
നാടിൻറെ നന്മയ്ക്ക് അകലം പാലിക്കാം
വീട്ടിലിരുന്നു പൊരുതാം നമുക്ക്
 സോപ്പിട്ട് കൈ കഴുകീടാം
കൊറോണയെ ഓടിച്ചിടാം.
സാനിറ്റൈസർ പുരട്ടാം മാസ്ക് ധരിക്കാം
തുരത്തീടാം കൊറോണയെ
നാട് രക്ഷിക്കാൻ രാവും പകലും പൊരുതുന്ന
കാവൽ മാലാഖമാർക്ക് പിൻതുണ നൽകാം
കാത്ത് സൂക്ഷിക്കാം നമ്മുടെ ഒരുമ
  നിലനിർത്താം ആരോഗ്യ കേരളം
ഒറ്റക്കെട്ടായ് നമമുടെ നാട്
കൊറോണ തോൽക്കട്ടെ
നാട് ജയിക്കട്ടെ.
 

വെെഗ.എസ്.ബി.
5A. ജി.യു.പി.എസ്.ഒതളൂ൪,മലപ്പുറം,എടപ്പാൾ.
എടപ്പാൾ ഉപജില്ല
മലപ്പുറം.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത