പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ നാം അതിജീവിക്കും

12:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prajishakomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം അതിജീവിക്കും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം അതിജീവിക്കും
    നാം അതിജീവിക്കും 

ലോകം മുഴുവൻ ഭീതി പടർത്തി
 കൊറോണയെന്നൊരു മഹാമാരി .
 ജനങ്ങൾ തിങ്ങി നിറഞ്ഞൊരു  ചൈ-
 നയിൽ നിന്നാണിതിന്നുത്ഭവസ്ഥാനം.
 സമ്പന്നമാം അമേരിക്ക 
 ഇതിനു മുൻപിൽ മുട്ടുമടക്കി.
 എത്തി എത്തി ഇന്ത്യയിലും
 എത്തി എത്തി കേരളത്തിലും.
 ഇന്ത്യ മുഴുവൻ ലോക്ക് ഡൗണായി
 വീട്ടിലിരുന്ന് പൊരുതാം നമുക്ക്.
 ജാതിയില്ല മതവുമില്ല  ഒറ്റക്കെട്ടായ്
 പൊരുതാം നമുക്ക്.
 ഹാൻ്റ് വാഷുകളും സാനിറ്റൈസറും
 ഉപയോഗിക്കുക കൈകഴുകാൻ.
 ചുമ വന്നാലും തുമ്മുമ്പോഴും
 മുഖം മറയ്ക്കാം തൂവാലകളാൽ.
 വേണ്ട നമുക്ക് യാത്രകളും
 വേണ്ട നമുക്ക് പരിപാടികളും.
 മാസ്കുകൾ നാം ധരിക്കേണം
 കൊറോണയെ നാം തുരത്തേണം
 ആശങ്ക വേണ്ട ജാഗ്രത മാത്രം
 ഇതിനെയും നാം  അതിജീവിക്കും