ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഓർമ്മകൾ
ഓർമ്മകൾ
ഞാൻ ചായ എടുത്തു നല്ല ചൂടുണ്ടായിരുന്നു. അയാൾ ജനലിലൂടെ പുറത്തോട്ടു നോക്കി. നല്ല മഴയുണ്ടായിരുന്നു.ഇതേ പോലുള്ള ഒരു മഴയായിരുന്നു അന്നും. ആ മഴ തന്നെയായിരുന്നു ഒരു വലിയ പ്രളയമായി മാറുകയും ചെയ്തത്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. നടന്നൊ തൊക്കെ ഒന്നുകൂടി ഓർക്കുമ്പോൾ വീണ്ടും ഒരു മരവിപ്പ്. എന്തോ ഒരു ഭയം ! ആ ഭയം വീണ്ടും വീണ്ടും മനസ്സിലേക്ക് ആഞ്ഞടിച്ചു കൊണ്ടിരുന്നു. അന്ന് ഞാൻ മുറിയിൽ കിടക്കുകയായിരുന്നു പുറത്തു നല്ല മഴയായതിനാൽ അകത്തു നല്ല തണുപ്പുണ്ടായിരുന്നു. അതിനാൽ തന്നെ നല്ലൊരു ഉറക്കം സ്വപ്നം കണ്ടാണ് കിടന്നത്. എണീറ്റത്തിന് ശേഷവും മഴ തോരാതെ നിന്നപ്പോൾ ഉള്ളിൽ ഒരു ആശങ്ക വന്നു. ഈ മഴ ഇനി തോരുമോ? ഓരോ നിമിഷം കഴിയുന്തോറും മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു. ടി വി ഇട്ടു നോക്കിയപ്പോൾ പേടിപ്പിക്കുന്ന വാർത്തകൾ ഓരോന്നായി വന്നു കൊണ്ടിരുന്നു. പലരുടെയും വീടുകളിൽ വെള്ളം കയറി എന്നുള്ള വാർത്തകൾ കൂടി വന്നപ്പോൾ തികച്ചും ആശാങ്കയിലായി . കാരണം എന്റെ വീടുമൊരു താഴ്ന്ന പ്രദേശത്തി ലായിരുന്നു.നാട്ടുകാരും വീട്ടുകാരും എല്ലാരും ഒറ്റപ്പെടുത്തിയപ്പോൾ ഉള്ളതെല്ലാം കൊണ്ട് നാട് വിട്ടു. ഇവിടെ കുറച്ചു സ്ഥലം വാങ്ങി വളരെ കഷ്ടപ്പെട്ടു ഒരു വീട് വച്ച് താമസമാക്കിയിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളു. അപ്പോഴാണ് ഈ പേമാരി. സഹായത്തിനു വിളിക്കാൻ ജോലിയിൽ ഒരുമിച്ചുള്ള സന്തോഷ് മാത്രമേയുള്ളു. ഒരു അനുഭവം ഉണ്ടായിരുന്നത് കൊണ്ടായിരിക്കും അധികം ആരോടും കൂട്ട് കൂടാനുള്ള ഒരു ധൈര്യമോ മനസ്സോ ഉണ്ടായിരുന്നില്ല. എന്നതാണ് സത്യവും ഞാൻ സന്തോഷിനെ വിളിച്ചു കിട്ടുന്നില്ല ഞാൻ കൂടുതൽ വിഷമത്തിലായി. അയൽക്കാരിൽ ചിലരൊക്കെ ഉള്ള സാധനകളെല്ലാം എടുത്തുകൊണ്ടു അടുത്ത ബന്ധുക്കളുടെയും മറ്റും വീട്ടിൽ പോയി .എനിക്ക് ആരാ ഉള്ളത്? സങ്കടം വന്നെങ്കിലും ഒരു നെടുവീർപ്പിലൂടെ ഇല്ലാതെയാക്കാൻ ശ്രമിച്ചു. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. മഴയുടെ ശക്തി വരും ദിനങ്ങളിൽ ഇനിയും കൂടുമെന്നു മുന്നറിയിപ്പ് നൽകി . ആ മുന്നറിയിപ്പ് ഞാൻ എന്നോട് തന്നെ അറിയിച്ചു. ദിവസങ്ങൾ കഴിയുന്തോറും മഴയുടെ ശക്തി കൂടി കൊണ്ടേയിരുന്നു. രണ്ടുനിലയുള്ള എന്റെ വീടിന്റെ ആദ്യത്തെ നിലയിൽ വെള്ളം കയറി. അധികൃതർ അടുത്തുള്ള ബന്ധുക്കളുടെ വീടുകളിൽ അഭയം തേടാൻ പറഞ്ഞു. പക്ഷെ ഞാൻ എന്ത് ചെയ്യും ? അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുത്തു കൊണ്ട് ഞാൻ മുകളിലത്തെ നിലയിലേക്ക് മാറി. അടുത്ത രണ്ടു ദിവസത്തെ മഴയും കൂടി ആയപ്പോൾ ഒന്നാം നില വെള്ളത്തിനടിയിലായി അവിടെയുണ്ടായിരുന്ന വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു . ഞാൻ കഷ്ടപ്പെട്ട് വാങ്ങിയവയായിരുന്നു അവയെല്ലാം. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഹെലികോപ്റ്റർ ആ പ്രദേശങ്ങളിലൊക്കെ വരുമെന്ന് അറിയിപ്പ് കിട്ടി . അതിനാൽ തന്നെ ആ വഴിയിൽ എങ്ങോട്ടെങ്കിലും രക്ഷപ്പെടാമെന്നു കരുതി. എന്നാൽ മനസ്സിലേക്ക് വീണ്ടും ഒരു ചോദ്യം വന്നു. എങ്ങോട്ടെന്നും പറഞ്ഞു രക്ഷപ്പെടും? വരുന്നിടത്തു വച്ച് കാണാമെന്നു കൊറേ നാളുകൾ കൊണ്ട് എന്റെ മനസ്സിനെ പഠിപ്പിച്ചു വച്ച ശുഭാക്തിവിശ്വാസം വീണ്ടും ഓർത്തു അടുത്ത ദിവസം ഹെലികോപ്റ്റർ അതുവഴി വരുന്നത് കണ്ടു എന്റെ കൈയിലിരുന്ന ആഹാരമെല്ലാം തീർന്നിട്ടുണ്ടായിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണം. ജീവിക്കണം എന്ന ചിന്ത വിശപ്പു എന്നതിനെ മറികടന്നിട്ടുണ്ടായിരുന്നു. ഞൻ എന്റെ ഒരു പഴയ ഷർട്ട് എടുത്തു പൊക്കി കാണിച്ചു. ഹെലികോപ്റ്റർ എന്റെ അടുത്തേക്ക് വന്നു. അത്യാവശ്യം വേണ്ട സാധനങ്ങളെടുത്തു ഒരു ബാഗിൽ വച്ച് അതുമെടുത്തു കൊണ്ട് ഞാൻ കയറി. അപ്പോഴാണ് എനിക്ക് സന്തോഷിനെ ഓർമവന്നത്. അവൻ രക്ഷപ്പെട്ടിട്ടുണ്ടാ വുമെന്ന വിശ്വാസത്തോടെ ഞാൻ അതിൽ പിടിച്ചിരുന്നു. അവർ ഒരു സ്കൂളി ലേക്കാണ് കൊണ്ടുപോയത്. എന്നെ പോലത്തെ നിരവധി ആളുകൾ അവിടെ ഉണ്ടായിരുന്നു. അന്ന് ഞാൻ മനസിലാക്കി . മനുഷ്യരെല്ലാം ഒന്നാണ്. അവിടെത്തെ ജീവിതം എന്നെ വല്ലാതെ സ്വാധീനിച്ചു. കുടുംബത്തെ കുറിച്ചുള്ള ഓർമകൾ എന്റെ മനസ്സിനെ നുള്ളി നോവിച്ചു കൊണ്ടിരുന്നു. ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു. ആരുടെയോ അനുഗ്രഹം കൊണ്ടും പ്രാർത്ഥനകൊണ്ടും ഞാനും സന്തോഷും കൂടി എന്റെ നാട്ടിലേക്ക് പോയി. എന്റെ വരവും കാത്തിരുന്ന എന്റെ മാതാപിതാക്കളെന്നെ കണ്ടയുടൻ ഓടി വന്നു കെട്ടിപ്പിടിച്ചു ... എന്താടാ ഇത്? ചായ തണുത്തുപോയല്ലോ എന്താ നീ ആലോചിച്ചത് ? .....ഞാൻ ഞെട്ടിയുണർന്നു. അമ്മയായിരുന്നു അതെ ഇപ്പോൾ ഞാനും കുടുംബമായിട്ടാണ് ജീവിക്കുന്നത്. പ്രളയം കുറെയേറെ ജീവിതങ്ങളിൽ മുറിവു നൽകിയെങ്കിലും എന്നെ പോലെ ചിലരുടെയെങ്കിലും ജീവിതത്തിൽ പൂക്കാലം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു.
|