എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/രാധ
രാധ
ഉച്ചഭക്ഷണത്തിനായി വരിനിൽക്കുകയായിരുന്നു രാധയും കൂട്ടുകാരികളും പെട്ടന്നായിരുന്നു ഒരു ഗർജനമെന്നപോലെ ഉച്ചഭാഷണിയിലൂടെ പ്രധാനഅദ്ധ്യാപികയുടെ ചുമ. ആദ്യം കുട്ടികൾ ലേശം ഞെട്ടിയെങ്കിലും പിന്നീട് ഗൗരവമുള്ള അദ്ധ്യാപികയുടെ വാക്കുകൾ അവർ ശ്രദ്ധിച്ചു .കുട്ടികളെ ഇന്ന് പരിസ്ഥിതി ദിനമായതിനാൽ ഉച്ചയൂണിനുശേഷം എല്ലാവരും മൈതാനത്തേക്ക് എത്തി ചേരേണ്ടതാണ്. എല്ലാവരും ചേർന്ന് അവിടം വൃത്തിയാക്കേണ്ടതാണ് പരിസരശുചിത്വമാണ് ആരോഗ്യമുള്ള ജനതയുടെ അടിസ്ഥാനം വൃത്തിയാക്കലിന് ശേഷം തൈകൾ നടേണ്ടതാണ് .രാധയിൽ ഈ വാക്കുകൾ കൗതുകമുണർത്തി കാരണം രണ്ടാം ക്ലാസ്സുവരെ അവൾ വിദേശത്താണ് പഠിച്ചത്. മൂനാം ക്ലാസ്സിൽ കേരളത്തിലേക്ക് വന്നു ആദ്യമായിട്ടാണ് അവൾക്ക് ഇങ്ങനെ ഒരു അനുഭവം. അദ്ധ്യാപികയുടെ നിർദ്ദേശപ്രകാരം അവൾ എല്ലാ ശുചിത്വപരിപാടികളിലും പങ്ക്‌ചേർന്നു .ശേഷം തൈകളുമായി അവൾ വീട്ടിലേക്കു പോയി.വീട്ടിൽ ചെന്ന് അമ്മയോട് അന്ന് നടന്ന കാര്യങ്ങൽ വിശദമായി പറഞ്ഞു അവൾ അച്ഛനെയും അമ്മയേയും കൂടി മുറ്റത്തേക്ക് ഇറങ്ങി .പരിസ്ഥിതി ദിനമായതിനാൽ സ്കൂളിൽ നിന്നും തന്നെ ഇ ചെടി നമുക് ഇവിടെ നടാം എന്ന് അവൾ സന്തോഷത്തോടെ പറഞ്ഞു .പക്ഷെ ദേഹം മുഴുവൻ അഴുക്കുപിടിച്ച ഇരിക്കുന്ന രാധയെ കണ്ടപ്പോൾ അമ്മക്ക് ദേഷ്യമാണ് വന്നത് അമ്മ ദേഷ്യത്തോടെ ആ ചെടി ചവറ് കുട്ടയിലേക്ക് വലിച്ചെറിഞ്ഞു .എന്നിട്ട് രാധയെ വഴക്കു പറഞ്ഞു. വിഷമം സഹിക്കാതെ രാധ അമ്മയോട് പറഞ്ഞു പരിസരം മലിനമായാൽ ,വൃക്ഷങ്ങൾ കുറഞ്ഞാൽ രോഗങ്ങൾ വർധിക്കുമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. വല്ലതും പോയിരുന്നു പടിക്ക് കുഞ്ഞേ രോഗം വരുമ്പോൾ അല്ലെ അത് അപ്പൊ നോക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയോടുള്ള വാശിയിൽ അന്ന് അത്താഴം കഴിക്കാൻ അവൾ കൂട്ടാക്കിയില്ല വളരെ വിഷമത്തോടെയാണ് അന്ന് ഉറങ്ങാൻ കിടന്നത് .പിറ്റേന്ന് രാവിലെ മഴയുടെ അകമ്പടിയോടു കൂടിയാണ് രാധ എഴുന്നേറ്റത്. അമ്മയോടുള്ള പിണക്കമെല്ലാം ആ കുഞ്ഞു മനസിൽ നിന്നും മാറിയിരുന്നു .എന്നാലും മഴയായതു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങാൻ അച്ഛനും അമ്മയും അവളെ അനുവദിച്ചില്ല .കുറച്ചു ദിവസങ്ങൾക്കു ശേഷം രാധക്ക് ഒരു പനി വന്നു അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. ഡോക്ടർ പറഞ്ഞത് കെട്ടികിടകുന്ന വെള്ളത്തിൽ നിന്ന് ആണ് രോഗത്തിനു കാരണ മായാ ബാക്ടീരിയകൾ ഉണ്ടായത് .പരിസരം വൃത്തിയായി സൂക്ഷിക്കണം .അപ്പോളാണ് രാധ പറഞ്ഞ കാര്യം അവർ ഓർത്തത് .അന്ന് അത് ചെയ്യാതെ ഇരുന്നത് തെറ്റായി പോയി എന്ന അവർക്ക് മനസിലാവയി. വീട്ടിൽ ചെന്നതിനു ശേഷം പരിസരം വൃത്തിയാക്കുകയായിരുന്നു അവർ ആദ്യം ചെയ്തത് .പിന്നീടുള്ള എല്ലാ അവധി ദിവസവും പരിസരം വൃത്തിയാക്കുന്നത് അവർ ശൂലമാക്കി. കൂട്ടുകാരെ റോഗം ഏതു മാകട്ടെ അതിനെ പ്രധിരോഗിക്കാനുള്ള ആദ്യമാർഗം പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ്
|