ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കാറുണ്ട്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ ഉള്ളടക്കം. മനുഷ്യർ ഇന്ന് പ്രകൃതിയെ വളരെ ക്രൂരമായാണ് ചൂഷണം ചെയ്യുന്നത്. മനുഷ്യർ തൻറെ സ്വാർത്ഥതാല്പര്യം മാത്രം കണക്കിലെടുത്താണ് ജീവിക്കുന്നത്. അതിന് പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. അതിൽ പ്രധാനമാണ് പൊതുസ്ഥലങ്ങളിലും പുഴകളിലും നദികളിലും മാലിന്യം നിക്ഷേപിക്കുന്നത്. ഇതുകൊണ്ട് മനുഷ്യർക്ക് ജലസ്രോതസ്സുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. വരുംതലമുറയ്ക്ക് ഇവിടെ ജീവിക്കണമെങ്കിൽ പ്രകൃതിയോടുള്ള മനുഷ്യരുടെ ചൂഷണം നിർത്തണം.
|