10:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnothparambalps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നു നാം ഏവരും ഭീതിയാല്‍
കാണുമീ ദുരന്തത്തി൯ ഹേതു
എന്തെന്നറിയ നീ
ഈ തമസ്സ്മാറി പ്രഭാപൂരിതമാകുവാ൯
ഇനിയെന്തു വേണമെന്നറിയ നീയും
മ൪ത്ത്യ൯ ത൯ സ്നേഹം കളങ്കമില്ലാതെ
പൂരിതമാകണം അന്തരംഗം
കാപട്യമില്ലാത്ത കൗശലമില്ലാത്ത
കുബേര കുചേല വ്യത്യാസമില്ലാത്ത
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
ഉരഗങ്ങള്‍,പുഴുക്കള്‍,ഈനാംപേച്ചികള്‍
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
കണ്ണ് തുറന്നോന്നു നോക്കിയാല്‍ കാണാം
പ്രകൃതിത൯ കായ്കനികള്‍ ആവോളം
പഴമത൯ രുചിക്കൂട്ട് മറോന്നോരാ നേരം
രോഗത്തി൯ അരുചി നുണയുന്നു നാം
കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും
ആ കിരീടമണിയാ൯ ഭയന്നെ൯ മനവും