രാവിലത്തെ ചായ കഴിഞ്ഞ്
ടി.വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായകൊടുക്കുമെന്നും....
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്നുമയങ്ങുമെന്നും...
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും...
വെെകുന്നേരം
മുറ്റത്തെ മാവിൻ തണലൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഉൗണുമേശപ്പുറത്ത്
വിരിയിടുമെന്നും....
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്