അഹങ്കാരം നിലയ്ക്കാത്ത മനുഷ്യന്റെ
ജീവിതത്തിൽ അഹങ്കാരം തുടക്കാനായി
വിരുന്നെത്തി കൊറോണാ വൈറസ്.
മനുഷ്യനാണ് ലോകത്തിലെ വലിയവനെ_
ന്നവനും കരുതി കൊന്നൊടുക്കിയും തളക്കപ്പെട്ടും തീർന്ന ജീവിതങ്ങൾക്കു കാരണം നമ്മൾ മനുഷ്യർ മാത്രം.
ഇന്നിതാ അതേ അവസ്ഥയിൽ നമ്മളും വീടുകളിൽ തളക്കപ്പെട്ടിരിക്കുന്നു
ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ മാത്രം.
നമ്മൾ ചെയ്ത പാപങ്ങൾ നമുക്കു
നേരെ വന്നിരിക്കുന്നു.
പാപമോചനത്തിനായി നമുക്ക് ഒറ്റയ്‌ക്കൊറ്റക്കായി ഒന്നായി പോരാടാം.