പച്ചപ്പനന്തത്ത തേങ്ങിക്കരഞ്ഞു, പാടത്തെ നെന്മണി കൊത്തിപ്പെറുക്കി- പാറിപ്പറന്നവൾ തിരികയെത്തി തൻകൺമണികൾക്കായി കരുതിയ പൊന്മണി മുത്തുകൾ- ചിതറിവീണു,ആ കരിയിലകളിൽ തേങ്ങിക്കരഞ്ഞവൾ ചുറ്റും തിരഞ്ഞു, അങ്ങകലെ കണ്ടവൾ കൂടികിടക്കും,മരക്കഷണങ്ങൾ താനന്തിയുറങ്ങുന്ന മാമരച്ചില്ലകൾ വെട്ടിനുറുക്കിയാ- കശ്മലൻ തേങ്ങിക്കരഞ്ഞവൾ,വാടിത്തളർന്നു വീണു ആ മരച്ചില്ലകൾ കിടയിൽ