ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ ദുരന്തങ്ങൾ
കൊറോണ വരുത്തിയ ദുരന്തങ്ങൾ
കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19 എന്ന മഹാമാരി ലോകത്തിനു വരുത്തിവച്ച ദുരന്തങ്ങൾ നിരവധിയാണ്. ലോകത്താകമാനം ആയിരക്കണക്കിനാളുകൾ മരണമടഞ്ഞു. സ്വന്തം ബന്ധുക്കളെ അവസാന നിമിഷം കാണാൻ കഴിയാതെ ആളുകൾ മരിച്ചു. വേനലവധി ആയിട്ടും വിനോദസഞ്ചാര കേന്ദ്രത്തിലോ ബന്ധുക്കളുടെ വീടുകളിലോ എന്തിനു വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയുന്നില്ല. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്താകമാനം രോഗം പിടിപെട്ടു. നമ്മുടെ കൊച്ചു കേരളം വരെയെത്തി. ലോകത്തുളള രാജ്യങ്ങളിൽ മിക്കതിന്റെയും സാമ്പത്തികനില തന്നെ തകർന്നു. പരീക്ഷയും സ്‍കൂളുകളിലെ ക്ലാസുകളും വരെ നിർത്തേണ്ടി വന്നു.ആരാധനാലയങ്ങളിൽ പോകാൻ പോലും കഴിയാതെ വന്നു.അവശ്യ- സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയെല്ലാം അടച്ചു. എന്നിട്ടും കൊറോണയുടെ കളി മാറിയില്ല.എപ്പോഴും തിരക്കുളള സ്ഥലങ്ങൾ പോലും ഇപ്പോൾ വിജനമാണ് വിദേശത്തുളളവരുടെയും നാട്ടിലുളളവരുടെയും ജോലി വരെ നിലച്ചു.പലരും പല രാജ്യങ്ങളിലും കുടുങ്ങികിടത്തുകയാണ്.കേന്ദ്ര-കേരള സർക്കാരുകൾ കൊറോണയെ തുരത്താൻ ഒരുപാട് ബുദ്ധിമുട്ടുന്നു.പോലീസും ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരും കൊറോണയെ തുരത്താൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. ആർക്കും പുറത്തിറങ്ങാൻ കഴിയാതെയായി. പ്രവാസികൾക്ക് നാട്ടിൽ വരാൻ കഴിയാതെയായി. വേനലവധിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കുന്നതിനു പകരം വീട്ടിൽ ചുരുണ്ടുകൂടി ഇരിക്കേണ്ടി വന്നു. അതുതന്നെയാെണ് ഈ സമയത്ത് എല്ലാവർക്കും നല്ലത്. കൊറോണ വരുത്തിവച്ച ദുരന്തങ്ങൾ നിരവധിയാണ്. കല്യാണങ്ങളും മറ്റു പരിപാടികൾ വരെ നിലച്ചു. കൊറോണ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. അതിനായി നമ്മുക്ക് വീട്ടിലിരുന്ന് കൃഷിയും മറ്റു പരിപാടികളും ചെയ്യാം. ചില രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കൂടി കൂടി വരുന്നു.എന്തുവിലകൊടുത്തും കൊറോണ തുരത്തേണ്ടത് അനിവാര‍്യമാണ് . അതിനാൽ നമ്മുക്കൊന്നിച്ച് കൊറോണ ക്കെതിരെ പോരാടാം.
|