ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
കൂട്ടരോട് ഒത്തു കളിച്ച കാലം
മഴയത്തു വയലിലൂടോടി നടന്നൊരാ
കൂട്ടരേ ഞാനിന്നു ഓർത്തിടുന്നു
എന്നാലെനിക്കിന്നു ഭീതിയാണെൻ
വീട്ടിനിറയത്തു വന്നിരിക്കാൻ
കേര വൃക്ഷങ്ങൾ നിറഞ്ഞോരീ നാടിനെ
ഭീതിയിലാഴ്ത്തുവാൻ വന്ന രോഗം
മാനുഷ്യർ തന്നുടെ മണ്ടത്തരങ്ങളാൽ
സൃഷ്‌ടിച്ചെടുത്തൊരീ രോഗഭീതി
നേഴ്‌സുമാർ ഡോക്റ്റർമാർ പോലീസുമൊക്കെയും
ഒന്നായി നിന്ന് പൊരുതിടുന്നു
ഊണും ഉറക്കവും എല്ലാം വെടിഞ്ഞിട്ടു
നാടിനായ് സേവനം ചെയ്തിടുന്നു
അറിവുള്ളോർ ചേർന്ന് പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗ്ഗമല്ലോ
അകലാതെ അകലണം നാളേക്ക് വേണ്ടി നാം
അകലത്തു നിർത്തണം ബന്ധങ്ങളെ
പൊരുതിടാം പൊരുതിടാം
നാളേക്ക് വേണ്ടി നാം
ഒരുമനസ്സായ് നിന്ന് പ്രാർത്ഥിച്ചിടാം