എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കരകയറാം കരുതലോടെ'''

00:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരകയറാം കരുതലോടെ

ചീനദേശത്തിന്റെ ഇടനെഞ്ചിൽ നിന്നൊരു
മാരി മഹാമാരി വന്നൂ...
ചെറുതാം അണുവിനു മുന്നിൽ പകച്ചുപോയീ
ലോകമെല്ലാം മുഴുവൻ
ജീവിതച്ചുഴിയിലെ കെണിയെന്ന പോലത്
 ജീവനു ഭീഷണിയായി
കൊണ്ടുപോയ് ജീവൻ ഈ ഭൂമിയുടെ നാടിന്റെ
ഒരു ചെറു അണു വന്ന ശേഷം
നാമൊരുമിച്ചിനി മുന്നോട്ടു നീങ്ങും
ഒരു രാക്ഷസ നിഗ്രഹത്തിനായ്
അണുവിനെ തോൽപ്പിച്ച്
അതിജീവനം ചെയ്യുമിനി നാം
ഭീകരൻ കോവിഡിനെ തുരത്താനായ്
നമ്മളും ചെയ്യണം ത്യാഗം
ആശകൾതൻ പൊന്നിൻ നാമ്പുകൾ
മുള പൊട്ടാനെന്നും ശ്രമിക്കണം നമ്മൾ.

അഭയ് ചന്ദ്രൻ
8G എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത