ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും

23:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും


ലോകമാകെഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായും കാര്യക്ഷമമായും നേരിട്ട് കൊണ്ടിരിക്കുന്ന കേരള രീതിയെ ഞാൻ ആദ്യം തന്നെ പ്രശംസിക്കുന്നു . കേരള സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികളോടും തീരുമാനങ്ങളോടും വളരെ വലുതായി തന്നെ ജനങ്ങൾ യോജിക്കുന്നു . കേരളത്തിന്റെ നടപടി കർശനവും മനുഷ്യത്വപരവുമാണെന്നും ഞാൻ മനസ്സിലാക്കുന്നു രോഗ വ്യാപനം തടയാനുള്ള നടപടികൾ, കോവിഡ് സംശയമുള്ളവരെ നിരീക്ഷണത്തിൽപ്പെടുത്തൽ, റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ സർക്കാർ ഉറപ്പ് വരുത്തി. ഈ ലോക് ഡൗൺ സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക എന്നതും ഇടയ്ക്കിടെ കൈകൾ സോപ്പോ മറ്റു സാനിറ്ററൈസുകളോ ഉപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും വേണം . ഇക്കാലമത്രയും പൊതു വിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം മുന്നിലാണ് ഉയർന്ന സാക്ഷരതയും, രാജ്യത്തെ മികച്ച ജനാരോഗ്യ സംവിധാനവുമുള്ള സംസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളം . ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

മാളവിക.എൽ
2 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം