വ്യക്തികൾക്കെന്നും ശുചിത്വം പാലിക്കുവാൻ
വ്യക്തമായുള്ളൊരു അറിവ് വേണം
ശുചിത്വമുള്ളൊരു ശരീരത്തിലെപ്പൊഴും
ആരോഗ്യമുള്ളൊരു മനസ്സുമുണ്ടാകും.
മാനവൻ തന്നുടെ ധനമാണ് ആരോഗ്യം
സൂക്ഷ്മങ്ങളായുള്ള അണുക്കൾ വന്ന് മാനവരാശിയെ
തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ
ഹേ മനുഷ്യാ പകച്ചു നിൽക്കാതെ
അതിജീവനത്തിനായി പോരാടുക
അതിജീവിക്കും നമ്മൾ അതിജീവിക്കും
ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും.