44364/ കോവിഡ്-19
< 44364
കോവിഡ്-19
ഇന്ന് നാം എല്ലാപേ൪ക്കും അറിയാം ലോകമാകെ പട൪ന്നു പിടിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോാക്കുന്നതാണ്. രോഗം വന്ന ഒരു വ്യക്തിയുമായി നമ്മൾ അടുത്ത് ഇടപെടുകയാണെങ്കിൽ ആ വൈറസ്സ് നമ്മുടെ ശരീരത്തിലും വ്യാപ്പിക്കും. കുട്ടികളും പ്രായമായവരും വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ വ്യക്തിശുചിത്വവുംപാലിക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങണം. പുറത്ത് പോകു൩ോൾ മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മൂടി വച്ച് കൊണ്ട് പോകണം. ഇടക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയാൽ ആ വ്യക്തിയെ ക്വാറൺടൈൻ പ്രവേശിപ്പിക്കും. കൊറോണ /കോവിഡ്-19 ഉല്‍ഭവം ചൈനയിലെ വുഹാനിൽ നിന്നാണ്. ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും അതുപോലെ ആളുകൾ ചികിത്സയിലുമാണ്. ഈ മഹാമാരിയെ ചെറുക്കാൻ നമ്മൾ എല്ലാപേരും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
|