സുന്ദരമായ ഈ ഭൂമിയിൽ പാർക്കും നാമെല്ലാം ഇതിൻ സൗന്ദര്യത്തെ ചൂഷണം ചെയ്തീടുമ്പോൾ പ്രകൃതി കനിഞ്ഞു തന്നതോരോന്നും താനേ തീർന്നിടുന്നു മലിനമേറിയ ഭൂമിയെ ശുചിത്വ സുന്ദരമാക്കീടാൻ വ്യക്തിശുചിത്വം പാലിക്കാൻ ഒന്നിച്ചൊന്നായ് പോരാടാം മാരകമാം മഹാമാരികൾ പകരുമീ മണ്ണിൽ സൗഖ്യം കിട്ടാൻ വിഷമിച്ചീടും ജനതയ്ക്കായ് ശുചിത്വം പാലിച്ചു രോഗപ്രതിരോധം നേടാം