ഒരുമ തൻ പാഠം പഠിപ്പിക്കുവാനിങ്ങു- പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ- അണുവാം കൊറോണയായ് മാറി വന്നു. ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം- ഇരവും പ്രഭാതവും തീർത്തു വച്ചു. നന്മയെക്കാണുവാൻ തിന്മയും വേണമെ- ന്നമ്മയയ് പാഠം പകർന്നു വച്ചു. അറിയുക മണ്ണിന്നരടിനെ , നീരിന്റെ - അലിവിനെ , ആകാശ , വായുവിനെ അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം ആനന്ദഭരിതമായ് തീർക്കുക നാം. എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- ണെന്ന മനസ്ഥിതി മാറ്റിവയ്ക്കൂ... നാളെർക്കും ജീവനാളം മുളയ്ക്കുവാൻ- പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... വൃത്തിയില്ലാത്ത മനസ്സും ശരീരവും എത്ര വിലപ്പെട്ടതായ് വെയ്ക്കിലും ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ എത്ര നിഷ്ഫലം ! നിന്ദനീയം! സ്നേഹിക്ക പൂവിനെ , പുൽക്കൊടിത്തുമ്പിലെ നീഹാര വൈഡൂര്യ ചാരുതയെ നീലക്കടലിന്നഗാധ സംഗീതത്തെ നൂറായിരം ജീവതാളങ്ങളെ പഞ്ചഭൂതങ്ങളെ പാലിക്കനെഞ്ചിലെ നേരുപോൽ നാളെകൾക്കായ് നമ്മളും നാവേറ്റുപാടുക, നാടുണർത്തീടുക നല്ല ശേഷിപ്പുകൾ വാണീടുക.