ശുചിത്വം പാലിക്കേണം നാമെല്ലാവരും
വൃത്തിയാക്കേണം നാം വീടും പരിസരവും
പല്ലുകൾ തേയ്‌ക്കേണം നാം ഇരുനേരം
നിത്യം ഉപയോഗിക്കേണം നാം ശൗചാലയം
കുളിച്ചീടേണം നാം ശുചിയായി രണ്ടുനേരവും
ധരിച്ചിടേണം നാം നിത്യം വൃത്തിയുള്ള വസ്ത്രം
കഴുകേണം നാം കൈകൾ ആഹാരത്തിനു മുൻപും പിൻപും
കഴിച്ചിടേണം നാം മിതമായി നല്ല ഭക്ഷണം
കുടിച്ചിടേണം നാം തിളപ്പിച്ചാറ്റിയ വെള്ളം
മറയ്‌ക്കേണം നാം മുഖം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുപ്പരുത് നാം പൊതുസ്ഥലങ്ങളിൽ
വലിച്ചെറിയരുത് നാം മാലിന്യം വഴിയോരങ്ങളിൽ
അനുവദിക്കരുത് നാം മലിനജലം കെട്ടിനിൽകുവാൻ
തുരത്തിയോടിക്കണം നാം രോഗാണുക്കളെ
വളർത്തിടേണം നാം ശുചിത്വ ശീലം
പാലിച്ചിടേണം നാം വ്യക്തിശുചിത്വം !