17:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണത്തിന് ഈ കാലഘട്ടത്തിൽ വളരേയേറെ പ്രാധാന്യമുണ്ട്. മുമ്പ് പരിസ്ഥിതി ഇത്രമേൽ മലിനപ്പെട്ടിരുന്നില്ല. കാടുകളും പുഴകളും വൃക്ഷലതാതികളും ഒക്കെയായി പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തിയിരുന്നു. പക്ഷേ ഇന്ന് മലിനീകരണം വളരെയേറെ രൂക്ഷമായിരിക്കുന്നു. നമ്മൾ അധിവസിക്കുന്ന വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പരിസരം വൃത്തിയായിരുന്നാലും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് പരിസരമലിനീകരണത്തിന് ഇടവരുത്തും. അതുവഴി പല സാംക്രമിക രോഗങ്ങളും പിടിപെട്ടെന്നും വരാം. പരിസ്ഥിതി സംരക്ഷിക്കുന്നതിൽ വളരെയേറെ പങ്ക് പ്രകൃതിക്കുണ്ട്. അതുകൊണ്ട് വൃക്ഷങ്ങളും മറ്റും വെച്ചുപിടിപ്പിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തിയാൽ അത് പല അപകടങ്ങൾക്കും കാരണമായേക്കും. ഇന്ന് മണൽവാരൽ കൊണ്ടും വൃക്ഷങ്ങൾ വെട്ടിമുറിക്കുന്നതുകൊണ്ടും വയലുകൾ നികത്തുന്നതുകൊണ്ടും പ്രകൃതി ആകെ താറുമാറായിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലായി നാം അനുഭവിച്ച പ്രളയക്കെടുതികൾ ഈ കാരണങ്ങൾ കൊണ്ട് ഉണ്ടായതാണ്. കൂടാതെ കൊറോണ പോലുള്ള വയറസുകളും മനുഷ്യവംശത്തിന് തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്നു. പ്രകൃതിയോടുള്ള നമ്മുടെ ശരിയായ ഇടപെടലുകളും പരിസ്ഥിതി സംരക്ഷണവും മൂലം ഒരു നല്ല നാളെ പടുത്തുയർത്തേണ്ടത് നമ്മുടെ കടമയാണ്. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന് ഈ അവസരത്തിൽ പറയേണ്ടിയിരിക്കുന്നു.