അറിയാതെ പറയാതെ നാം ഏകനായ്
വിരിയുന്ന പുഷ്പങ്ങൾ തളിരണിയുമോ
തണലായിടും നെഞ്ചം കനലായിടുമോ
മഴപെയ്തൊരു റാവു പകലായിടുമോ
എരിയുന്നൊരു തീ പോലെ ഇവ
വിരിയാൻ വിതുമ്പുന്ന പൂക്കളുടെ വേദന
മിഴിനനയുന്ന ഈ തീ രാവിൽ ഞാൻ അറിയുന്നു
നീ അറിയാതെ ആയിരം കിനാക്കൾ നിന്നെ കാത്തിരിക്കുന്നു
മാനത്തെ പൂങ്കുയിലേ ശോകഗാനം പാടുവിൻ
താഴത്തെ തേന്കുയിലെ സ്വരരാഗം മുളുവിന്
അകലുന്നിവിടെ നാം പിരിയുന്നിവിടെ നാം
അറിയുക മിഴിയേ .....................
അപർണ സുരേഷ്
8A ജി എം ർ സ് പുന്നപ്ര ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത