16:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }} <center> <poem> ഒരുനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുനാളൊരുനാൾ ഓടിയെത്തി
കൊറോണയെന്നൊരു മഹാമാരി
ജാതിയില്ല,മതവുമില്ല,അതിരുമില്ല
വേഷഭൂഷാദികളോ ഒന്നുമില്ല.
പൂരവുമില്ല വേലയുമില്ല
യാത്രകളെല്ലാം പകുതിയിലെത്തി
വ്യക്തിശുചിത്വം പറന്നു വന്നു
ശുചിത്വം കൂടെ യാത്ര തുടർന്നു
മുഖാവരണം ഒപ്പം വന്നു
കൊറോണയെല്ലാം പമ്പകടന്നു
യാത്രകളെല്ലാം ശോഭനമായി.